സി.ബി.ഐയുടെ ആവശ്യത്തിന്മേൽ നീണ്ട അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. പ്രോസിക്യൂഷൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിൽ കഴിഞ്ഞദിവസം രാത്രിയാണ് സർക്കാർ ഒപ്പിട്ടത്.

കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, മുൻ എം.ഡി കെ.എ. രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി നൽകിയതായി ഹൈക്കോടതിയെ അറിയിച്ചു. സി.ബി.ഐയുടെ ആവശ്യത്തിന്മേൽ നീണ്ട അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് സർക്കാർ ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്. ഇതോടെ ആർ. ചന്ദ്രശേഖരന് ഐ.എൻ.ടി.യു.സി പ്രസിഡന്റ് സ്ഥാനം നഷ്ടമാകുമെന്ന തരത്തിലുള്ള ചർച്ചകളും സജീവമായിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതെസമയം കേസിലെ കോടതി അലക്ഷ്യ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ട് ദിവസത്തേക്ക് മാറ്റിവെച്ചു. പ്രോസിക്യൂഷൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിൽ കഴിഞ്ഞദിവസം രാത്രിയാണ് സർക്കാർ ഒപ്പിട്ടത്. അതിനാൽ ഉത്തരവിന്റെ പകർപ്പ് നേരിട്ട് ഹാജരാക്കാൻ സാധിച്ചില്ലെന്നും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് ദിവസത്തെ സാവകാശം വേണമെന്നും അഡ്വക്കറ്റ് ജനറൽ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. എ.ജിയുടെ അഭ്യർത്ഥന കണക്കിലെടുത്ത കോടതി, കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി.