എസ്‍സി എസ്ടി വകുപ്പുകൾ അടക്കം ചുമത്തിയാണ് നല്ലളം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഫറോക്ക് അസിസ്റ്റന്‍റ് കമ്മീഷണർ എ എം സിദ്ധിഖിനാണ് അന്വേഷണ ചുമതല. 

കോഴിക്കോട്: ജാതി അധിക്ഷേപം ( Castist Insult) നടത്തിയതിന് അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ (non bailable offence) ചുമത്തി കേസ്. മുൻ ‍‍‍ഡയറക്ടർ ജനറല്‍ പ്രോസിക്യൂഷന്‍ അഡ്മിനിസട്രേഷനായി വിരമിച്ച കോഴിക്കോട് പെരുവയല്‍ സ്വദേശി ബാബുരാജാണ് പരാതി നല്‍കിയത്. പെരിന്തല്‍മണ്ണ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എപിപി നൗഷാദിനെതിരെയാണ് കേസ്. 

YouTube video player

പട്ടികജാതി ചെറുമ വിഭാഗത്തില്‍ പെടുന്ന ബാബുരാജിനെ നീ ചെറുമന് അധികാരപണി കിട്ടിയ കളിയല്ലേ കളിച്ചതെന്നു ചോദിച്ച് അധിക്ഷേപിച്ചെന്നും, അസഭ്യം പറഞ്ഞെന്നുമാണ് പരാതി. എസ്‍സി എസ്ടി വകുപ്പുകൾ അടക്കം ചുമത്തിയാണ് നല്ലളം പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഫറോക്ക് അസിസ്റ്റന്‍റ് കമ്മീഷണർ എ എം സിദ്ധിഖിനാണ് അന്വേഷണ ചുമതല.