പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷന് സമീപം സൂക്ഷിച്ചിരുന്ന ലോറിക്കും തീവച്ചു. ദേവസ്വം ബോര്‍ഡ് കോളജിന് പിന്നിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനത്തിനും അക്രമികള്‍ തീകൊളുത്തി. 

കൊല്ലം: ശാസ്താംകോട്ടയില്‍ സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. പൊലീസ് സ്റ്റേഷന് സമീപത്തെ സിസിടിവി അടിച്ചു തകര്‍ത്ത അക്രമികള്‍ സമീപത്തെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനം തീവച്ച് നശിപ്പിക്കുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അക്രമം. ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലേക്കുളള വഴിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയാണ് ആദ്യം നശിപ്പിക്കപ്പെട്ടത്. 

പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷന് സമീപം സൂക്ഷിച്ചിരുന്ന ലോറിക്കും തീവച്ചു. ദേവസ്വം ബോര്‍ഡ് കോളജിന് പിന്നിലെ വീട്ടില്‍ സൂക്ഷിച്ചിരുന്ന ഇരുചക്ര വാഹനത്തിനും അക്രമികള്‍ തീകൊളുത്തി. ഡോഗ് സ്ക്വാഡും ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മേഖലയിലെ സ്ഥിരം കുറ്റവാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഡിവൈഎസ്പി രാജ്കുമാറിന്‍റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.