Asianet News MalayalamAsianet News Malayalam

രണ്ടാം ഡോസ് വാക്സീൻ: കിറ്റക്സിന് 28 ദിവസത്തെ ഇടവേള നിശ്ചയിച്ചതിനെതിരെ കേന്ദ്രസർക്കാരിൻ്റെ അപ്പീൽ

കൊവീഷിൽഡ് വാക്സീൻ്റെ 12 ആഴ്ചത്തെ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ പഠനത്തിന് ശേഷമാണ്.  ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം 12 ആഴ്ച മുതൽ 16 ആഴ്ചവരെ ഇടവേളവേണമെന്നാണ് പഠനം. 

center files petition against trimming the interval between to doses of Covishield
Author
Kochi, First Published Sep 22, 2021, 7:42 PM IST

കൊച്ചി: കിറ്റക്സ് ഗ്രൂപ്പ് (Kitex) ജീവനക്കാർക്ക് കൊവീഷിൽഡ് (covishield) വാക്സീൻ്റെ രണ്ടാം ഡോസ് 28 ദിവസത്തെ ഇടവേളയിൽ നൽകാൻ അനുമതി നൽകിയ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കേന്ദ്രസർക്കാർ അപ്പീൽ നൽകി. സിംഗിൾ ബ‌ഞ്ച് ഉത്തരവ് റദ്ദാക്കമെന്ന് അപ്പീലിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നു. കേന്ദ്ര വാക്സീൻ (Vaccine) പോളീസിക്ക് വിരുദ്ധമാണ് ഹൈക്കോടതിയുടെ (HighCourt) വിധിയെന്ന് അപ്പീലിൽ കേന്ദ്രസർക്കാർ വാദിക്കുന്നു. 

കൊവീഷിൽഡ് വാക്സീൻ്റെ 12 ആഴ്ചത്തെ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ പഠനത്തിന് ശേഷമാണ്.  ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം 12 ആഴ്ച മുതൽ 16 ആഴ്ചവരെ ഇടവേളവേണമെന്നാണ് പഠനം. 28 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്സീൻ സ്വീകരിക്കുന്നത് ഫലപ്രദമോ ശാസ്ത്രീയവുമല്ലെന്നും കേന്ദ്രസർക്കാരിൻ്റെ അപ്പീലിൽ വ്യക്തമാക്കുന്നു.  സർക്കാറിന്‍റെ നയപരമായതീരുമാനമുണ്ടാവേണ്ട ഈ വിഷയത്തിൽ കോടതിക്ക് ഇടപെടാനാകില്ല. കോടതികളുടെ ഇടപെടൽ വാക്സീൻ നയത്തിന്‍റെ പാളം തെറ്റിക്കും. 

കൃത്യമായ ഇടവേളയില്ലാതെ കൂടുതൽ ഡോസ് വാക്സീൻ നൽകുന്നത് ഫലപ്രദമല്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്നും  ലോകാരോഗ്യ സംഘടനകളുടെ അടക്കം മാർ‍ഗനിർദ്ദേശം അടിസ്ഥാനമാക്കിയാണ്  വാക്സീൻ പോളിസി നിശ്ചയിച്ചതെന്നും അപ്പീലിൽ ഹൈക്കോടതി വ്യക്തമാക്കുന്നു.  കൊവിഷീൽഡിൻ്റെ രണ്ടാം ഡോസ് വാക്സീൻ എടുക്കാൻ ഇടവേളയിലെ ഇളവിനായി കേന്ദ്രത്തെ കിറ്റക്സ് കമ്പനി സമീപിക്കാത്തതിനേയും കേന്ദ്രസർക്കാർ വിമർശിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios