Asianet News MalayalamAsianet News Malayalam

വാക്സിൻ ഇടവേള കുറച്ച ഹൈക്കോടതി വിധിക്കെതിരെ കേന്ദ്ര സർക്കാർ അപ്പീൽ നൽകും

 പെയ്ഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് 28 ദിവസത്തിന് ബുക്കിംഗ് സൗകര്യം കിട്ടുന്ന തരത്തിൽ കോവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു
 

Center to submit petition against Kerala HC order to trim the interval of covishield vaccine
Author
Kochi, First Published Sep 7, 2021, 8:24 PM IST

കൊച്ചി: കൊവിഷീൽഡ് വാക്സീൻ്റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള 84 ദിവസത്തിൽ നിന്നും 28 ആക്കി കുറച്ച കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ കേന്ദ്രസർക്കാർ അപ്പീൽ സമർപ്പിക്കും. പെയ്ഡ് വാക്സീൻ സ്വീകരിക്കുന്നവർക്ക് 28 ദിവസത്തിന് ബുക്കിംഗ് സൗകര്യം കിട്ടുന്ന തരത്തിൽ കോവിൻ പോർട്ടലിൽ മാറ്റം വരുത്തണമെന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾബെഞ്ച് ഉത്തരവിട്ടിരുന്നു

കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാനാണ് കേന്ദ്രസർക്കാരിൻ്റെ നീക്കം. കേന്ദ്ര ആരോഗ്യ മന്ത്രാലയം സെക്രട്ടറിയടക്കമുള്ളവരുമായി അസി. സോളിസിറ്റർ ജനറൽ ചർച്ച നടത്തിയാണ് ഈ തീരുമാനമെടുത്തത്. കൊവീഷിൽഡിൻ്റെ രണ്ട് ഡോസുകൾക്കിടയിൽ ഇടവേള 84 ദിവസമാക്കി നിശ്ചയിച്ചത് സർക്കാരിൻ്റെ നയപരമായ തീരുമാനമാണെന്നാണ്  കേന്ദ്രസർക്കാർ വാദം.

Follow Us:
Download App:
  • android
  • ios