കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു. 

ദില്ലി: നിലവില്‍ കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കാനാകില്ലെന്ന് കേന്ദ്രം. കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കുന്നതിനാല്‍ നിയമങ്ങള്‍ നടപ്പാക്കാനാവില്ലെന്നാണ് കേന്ദ്രം പറയുന്നത്. കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമരം ശക്തമാകുന്ന പശ്ചാത്തലത്തിൽ ഹരിയാനയിലെ അർദ്ധസൈനികരുടെ സേവനം നീട്ടി. അതിർത്തികളിൽ ഇന്ന് യുവ കിസാൻ ദിവസ് ആചരിച്ചു. ഇതിന്‍റെ ഭാഗമായി അതിർത്തികളിലെ സമരങ്ങൾ യുവാക്കൾ നയിച്ചു. രാജ്യത്തെ യുവാക്കളോട് അതിർത്തിയിലെ കർഷക സമരങ്ങളിൽ പങ്കെടുക്കാൻ കർഷകർ ആഹ്വനം ചെയ്തു.