Asianet News MalayalamAsianet News Malayalam

നിപയില്‍ ആശങ്ക വേണ്ട; സ്ഥിതി നിയന്ത്രണ വിധേയമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

സ്ഥിതി നിയന്ത്രണ വിധേയമാണ്. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ വ്യക്തമാക്കി. 

central health minister about nipah in kerala
Author
Delhi, First Published Jun 6, 2019, 10:13 AM IST

 ദില്ലി: നിപാ വൈറസ് ബാധയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ ഹര്‍ഷ വര്‍ദ്ധന്‍. സ്ഥിതി നിയന്ത്രണ വിധേയമാണ്. കേരളത്തിലെ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് എല്ലാ ദിവസവും അവലോകനം നടത്തുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ഷൈലജ യുമായി  കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന്‍  ആശയവിനിമയം നടത്തുന്നുണ്ട്. കേന്ദ്ര സംഘത്തിന്റെ നിരന്തര മേല്‍നോട്ടമുണ്ടെന്നും ഹര്‍ഷ വര്‍ധന്‍ പറഞ്ഞു.

നിപ ബാധിച്ച് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായി സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നു. യുവാവ് ആഹാരം കഴിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ആരോഗ്യ വകുപ്പ് പുറത്തുവിട്ട ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥിയോട്  അടുത്തിടപെട്ട രണ്ട് പേരും രണ്ട് നേഴ്സുമാരും അടക്കം ആറ് പേരാണ് ഐസൊലേഷൻ വാര്‍ഡിൽ കഴിയുന്നത്. ഇവരുടെ സാമ്പിളുകള്‍ പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios