Asianet News MalayalamAsianet News Malayalam

കൂടുതൽ സിഎഫ്എൽടിസികൾ തുറക്കണം, കേന്ദ്ര സംഘത്തിന്റെ നിർദ്ദേശം, പത്തനംതിട്ടയും കോഴിക്കോടും സന്ദർശിച്ചു

രോഗമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധത്തിനാണ് സംസ്ഥാന സന്ദർശിക്കുന്ന കേന്ദ്രസംഘം ഊന്നൽ നൽകുന്നത്. കോഴിക്കോടും പത്തനംതിട്ടയും സന്ദർശിച്ച സംഘം കൂടുതൽ സിഎഫ്എൽടിസികൾ തുറക്കാനാണ് നിർദ്ദേശിച്ചത്. 

central team visit in kerala pathanamthitta kozhikode district
Author
Pathanamthitta, First Published Aug 1, 2021, 12:50 PM IST

പത്തനംതിട്ട/ കോഴിക്കോട്: കേരളത്തിലെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താൻ കൂടുതൽ സിഎഫ്എൽടിസികൾ തുറക്കണമെന്ന് സംസ്ഥാനം സന്ദർശിക്കുന്ന കേന്ദ്ര സംഘം. ഒരുവശത്ത് മുഴുവൻ അടച്ചുപൂട്ടിയിട്ടും കുറയാത്ത കൊവിഡ് കേസുകളും മറുവശത്ത് ലോക്ക് ഡൗണിനെതിരെ ഉയരുന്ന കടുത്ത പ്രതിഷേധവുമാണ് കേരളത്തിലുള്ളത്. എന്നാൽ മുഴുവൻ തുറന്നിടരുതെന്നാണ് കേന്ദ്ര നിർദ്ദേശം. രോഗമുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രതിരോധത്തിനാണ് സംസ്ഥാന സന്ദർശിക്കുന്ന കേന്ദ്രസംഘം ഊന്നൽ നൽകുന്നത്. കോഴിക്കോടും പത്തനംതിട്ടയും സന്ദർശിച്ച സംഘം കൂടുതൽ സിഎഫ്എൽടിസികൾ തുറക്കാനാണ് നിർദ്ദേശിച്ചത്. 

ഇന്ന് പത്തനംതിട്ടയും കോഴിക്കോടും സന്ദർശിച്ച് കേന്ദ്ര സംഘം

കൊവിഡ് പ്രതിദിന കണക്ക് ഉയരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിലെ സ്ഥിതിഗതികൾ കേന്ദ്രസംഘം വിലയിരുത്തി. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ഡയറക്ടർ ഡോക്ടർ സുജിത്ത് സിങ്ങിന്റെ നേതൃത്വത്തിലാണ് സംഘം ജില്ലയിലെ രോഗ വ്യാപനതോത് കൂടിയ വടശ്ശേരിക്കര, കുന്നന്താനം, നാറാണംമൂഴി പഞ്ചായത്തുകളിൽ സന്ദർശനം നടത്തിയത്.  9.95 ശതമാനമാണ്  ജില്ലയിലെ ഇതുവരെയുള്ള ടിപിആർ.

വാക്സിനേഷൻ പരിശോധന കേന്ദ്രങ്ങളിലും സംഘം പരിശോധന നടത്തും. കളക്ട്രേറ്റിൽ നടന്ന അവലോകന യോഗത്തിൽ ജില്ല കളക്ടർ, ഡിഎംഒ വകുപ്പ് തല ഉദ്യേഗസ്ഥർ എന്നിവർ പങ്കെടുത്തു. പ്രതിരോധത്തിൽ ഉണ്ടായ പിഴവുകൾ പരിഹരിക്കൽ വാക്സിനേഷൻ വേഗത കൂട്ടൽ തുടങ്ങിയ കാര്യങ്ങളിലും നിർദേശങ്ങൾ നൽകി.

കോഴിക്കോടെത്തിയ കേന്ദ്ര സംഘം അവലോകന യോഗത്തിന് ശേഷം മെഡിക്കൽ കോളജ് അടക്കമുള്ള ഇടങ്ങളിൽ സന്ദർശനം നടത്തി. ജില്ലയിൽ ടിപിആർ ഉയർന്ന് നിൽക്കുന്നതിൽ കേന്ദ്ര സംഘം ആശങ്ക രേഖപ്പെടുത്തി. ടെസ്റ്റ് കൂട്ടാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ കൂടുതൽ എഫ്എൽടിസികൾ തുറക്കാനും കേന്ദ്ര സംഘം നിർദ്ദേശം നൽകി.

ദുരന്ത നിവാരണ സെൽ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോക്ടർ പി രവീന്ദ്രൻ, ദേശീയ രോഗ നിയന്ത്രണ കേന്ദ്രം കോഴിക്കോട് ബ്രാഞ്ച് അഡീഷണൽ ഡയറക്ടർ ഡോ. കെ രഘു എന്നിവരാണ് ടീം അംഗങ്ങൾ. ജൂനിയർ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഓഫീസർ ഡോ. അനുരാധയാണ് നോഡൽ ഓഫീസർ. നിയന്ത്രണങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്ര സംഘം ആവശ്യപ്പെട്ടതായി ജില്ല കളക്ടർ എൻ തേജ് ലോഹിത് റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.

Follow Us:
Download App:
  • android
  • ios