ജീവപര്യന്തം വിധിച്ച ശിക്ഷാവിധി റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ ഹർജിയിലെ ആവശ്യം. ഹർജി തീർപ്പാക്കുന്നത് വരെ ജാമ്യം നൽകണമെന്ന് ആവശ്യത്തിലും കോടതി നോട്ടീസ് അയച്ചു.
ദില്ലി: തൃശ്ശൂരിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാം ജീവപര്യന്തം തടവിനെതിരെ നൽകിയ ഹർജിയിൽ സംസ്ഥാന സര്‍ക്കാറിനും എതിർകക്ഷികൾക്കും സുപ്രീംകോടതിയുടെ നോട്ടീസ്. ജീവപര്യന്തം വിധിച്ച ശിക്ഷാവിധി റദ്ദാക്കണമെന്നാണ് മുഹമ്മദ് നിഷാമിന്റെ ഹർജിയിലെ ആവശ്യം.
ഹർജി തീർപ്പാക്കുന്നത് വരെ ജാമ്യം നൽകണമെന്ന് ആവശ്യത്തിലും കോടതി നോട്ടീസ് അയച്ചു. ജീവപര്യന്തം ശിക്ഷ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നിഷാം നൽകിയ ഹർജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. നിഷാമിന് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം നേരത്തെ സുപ്രീം കോടതിയിൽ എത്തിയിരുന്നു. ഒമ്പത് വർഷമായി ജയിലിൽ കഴിയുന്ന നിഷാമിന് ഹർജി തീർപ്പാക്കുന്നത് വരെ ജാമ്യം നൽകണമെന്ന് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയും അഭിഭാഷകൻ ഹാരീസ് ബീരാനും കോടതിയിൽ ആവശ്യപ്പെട്ടു.
2016 ൽ സെക്യൂറിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് കഴിയുകയാണ് നിസാം.
