Asianet News MalayalamAsianet News Malayalam

കേരളാ ഹൗസിന് മുന്നിലെ ചാണ്ടി ഉമ്മന്റെ ഫ്ലക്സ് മുഖ്യമന്ത്രി എത്തുന്നതിന് തൊട്ടുമുൻപ് നീക്കി

മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അർപ്പിച്ച് കേരളാ എൻജിഒ യൂണിയൻ പ്രവർത്തകർ വച്ച ബോർഡ് ഇവിടെ തന്നെയുണ്ട്

Chandy oommen flex removed from main gate of Kerala house prior to CM Pinarayi Vijayan visit kgn
Author
First Published Sep 15, 2023, 4:29 PM IST

ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ കേരളാ ഹൗസിൽ എത്തുന്നതിന് തൊട്ടുമുൻപ് ചാണ്ടി ഉമ്മന്റെ ഫ്ലക്സ് ബോർഡ് നീക്കി. കേരളാ ഹൗസിലെ പ്രധാന ഗേറ്റിന് മുന്നിൽ ചാണ്ടി ഉമ്മന് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് അനുകൂല എൻജിഒ അസോസിയേഷനാണ് ബോർഡ് വച്ചത്. ഇതാണ് ഇന്ന് മുഖ്യമന്ത്രി എത്താനിരിക്കെ കേരളാ ഹൗസിന് മുന്നിൽ നിന്ന് നീക്കിയത്. എൻജിഒ അസോസിയേഷനോട് ബോർഡ് നീക്കം ചെയ്യണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരുന്നെങ്കിലും നീക്കിയിരുന്നില്ല. തുടർന്ന് കേരളാ ഹൗസ് അധികൃതരാണ് ഫ്ലക്സ് ബോർഡ് നീക്കിയതെന്ന് അസോസിയേഷൻ ഭാരവാഹികൾ ആരോപിക്കുന്നു. സിപിഎം പിബി യോഗത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ദില്ലിയിലേക്ക് വരുന്നത്. അതേസമയം കേരളാ ഹൗസിന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയന് അഭിവാദ്യം അർപ്പിച്ച് കേരളാ എൻജിഒ യൂണിയൻ പ്രവർത്തകർ വച്ച ബോർഡ് ഇവിടെ തന്നെയുണ്ട്. 

Asianet News | Nipah Virus | Nipah Virus Kerala | Asianet News Live

Follow Us:
Download App:
  • android
  • ios