തൃശ്ശൂർ: ചാവക്കാട് തിരുവത്ര ഹനീഫ വധക്കേസിലെ പ്രതി ഫസൽ ബൈക്കപകടത്തിൽ മരിച്ചു. എറണാകുളത്ത് ഇന്നലെ രാത്രി ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു ബൈക്കുമായി ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ ആയിരുന്നു. ഗ്രൂപ്പ് തർക്കത്തെ തുടർന്ന് കോൺഗ്രസ് നേതാവ് എ.സി. ഹനീഫ വധിക്കപ്പെട്ട കേസിലെ പ്രതിയാണ് ഫസൽ. കേസിലെ വിചാരണ ഇനിയും തുടങ്ങിയിട്ടില്ല. ഈ കേസിലുൾപ്പടെ നിരവധി കേസിലും പ്രതിയായ ഫസൽ ചാവക്കാട് പൊലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിലും ഉണ്ട്.