Asianet News MalayalamAsianet News Malayalam

'കൊവിഡ് മരണം ഉയരുന്നതില്‍ കാസര്‍കോട് ആശങ്ക': മുഖ്യമന്ത്രി

കാസർകോട് ഇന്ന് 276 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

cheif minister says covid death increase in kasaragod
Author
Kasaragod, First Published Sep 5, 2020, 6:35 PM IST

കാസര്‍കോട്: കൊവിഡ് മരണ സംഖ്യ ഉയരുന്നത് കാസര്‍കോട്ട് ആശങ്കയ്ക്ക് വഴിവെക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രോഗവ്യാപനത്തിന്‍റെ ആദ്യഘട്ടത്തില്‍ ഒരു മരണം പോലും കാസര്‍കോട് റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. എന്നാല്‍ രോഗ വ്യാപനം മൂന്നാം ഘട്ടത്തില്‍ എത്തിയപ്പോള്‍ രോഗബാധിതരായി മരിച്ചത് 42 പേരാണ്. കാസർകോട് ഇന്ന് 276 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 

കോട്ടയം മുനിസിപ്പാലിറ്റിയില്‍ രോഗവ്യാപനം കൂടുതലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നാല് വ്യവസായ ശാലകൾ കൊവിഡ് ക്ലസ്റ്ററാണ്. ഇടുക്കിയിൽ 87 ശതമാനം രോഗമുക്തിയുണ്ട്. കോഴിക്കോട് തീരദേശ മേഖലയയിൽ രോഗവ്യാപനം കൂടുതലാണ്. കടലുണ്ടിയിൽ മൂന്ന് ദിവസത്തിനിടെ 70 പേർക്ക് രോഗം ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios