പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്നതിന് സൈബർ ഇടങ്ങളിൽ ഏറ്റവുമധികം പോരാടിയ പോരാളി ഷാജിയെ തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്‍റെ  പേരിൽ ക്രൂശിക്കുന്നത് സ്റ്റാലിനിസമാണ്.

തിരുവനന്തപുരം: പിണറായി വിജയനെ മുഖ്യമന്ത്രിയാക്കുന്നതിന് സൈബർ ഇടങ്ങളിൽ ഏറ്റവുമധികം പോരാടിയ പോരാളി ഷാജിയെ ഭരണത്തിന്‍റേയും പാർട്ടിയുടെയും തെറ്റുകൾ ചൂണ്ടിക്കാട്ടിയതിന്‍റെ പേരിൽ ക്രൂശിക്കുന്നത് സ്റ്റാലിനിസമാണെന്ന് ചെറിയാന്‍ ഫിലിപ്പ്.പതിനഞ്ചു വർഷത്തിലധികമായി സി.പി.എം നേതാക്കളും പ്രവർത്തകരും ഏറ്റവുമധികം ഷെയർ ചെയ്തിട്ടുള്ളത് പോരാളി ഷാജി സൈബർ സംഘത്തിന്‍റെ പോസ്റ്റുകളാണ്. എ.കെ.ജി സെന്‍ററിൽ പ്രവർത്തിച്ചിരുന്ന സി.പി.എം സൈബർ വിഭാഗം ഏറ്റവുമധികം പകർത്തിയത് പോരാളി ഷാജിയുടെ പോസ്റ്റുകളാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പോരാളി ഷാജി ആരെന്ന് എം.വി ഗോവിന്ദനും എം.വി.ജയരാജനും അറിയില്ലെങ്കിൽ പി.ജയരാജനോട് ചോദിച്ചാൽ മതി. അദ്ദേഹം പറയുന്നില്ലെങ്കിൽ ഞാൻ പറഞ്ഞു തരാമെന്നും ചെറിയാന്‍ ഫിലിപ്പ് പരിഹസിച്ചു

പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ; ഇടതുപക്ഷമെന്ന് കരുതുന്ന ഗ്രൂപ്പുകളെ വിലയ്ക്ക് വാങ്ങുന്നുവെന്ന് എം വി ജയരാജൻ

ഇടതുസൈബർ സംഘങ്ങളെ പേരെടുത്ത് വിമർശിച്ച് എംവി ജയരാജൻ; ലക്ഷ്യം പാർട്ടി ഫാൻ​ഗ്രൂപ്പുകളെയെന്ന ചർച്ച സജീവം