നേമത്തെ കൺവെൻഷനിൽ വി സുരേന്ദ്രൻപിള്ളയെ വേദിയിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമർശനം. 2016ൽ നേമത്ത് ബിജെപി അക്കൗണ്ട് തുറക്കാൻ കാരണം കോൺഗ്രസ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ.

തിരുവനന്തപുരം: നേമത്തെ കൺവെൻഷനിൽ പഴയ യുഡിഎഫ് സ്ഥാനാർത്ഥി വി സുരേന്ദ്രൻപിള്ളയെ വേദിയിലിരുത്തി മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിമർശനം. 2016ൽ നേമത്ത് ബിജെപി അക്കൗണ്ട് തുറക്കാൻ കാരണം കോൺഗ്രസ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തൽ. ഒരു കോൺഗ്രസ് നേതാവിന് മറ്റൊരു സീറ്റിൽ ജയിക്കാൻ വോട്ട് മറിച്ചെന്നായിരുന്നു ആരോപണം. നേമം മണ്ഡലത്തിലെ എൽഡിഫ് സ്ഥാനാർത്ഥി വി.ശിവൻകുട്ടിയുടെ കണ്‍വൻഷനിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

Add Asianetnews as a Preferred SourcegooglePreferred

നിറഞ്ഞ സദസ്സിലേക്ക് പിണറായി വിജയൻ എത്തിയപ്പോള്‍ മുദ്രാവാക്യം വിളിച്ചു. മുഖ്യമന്ത്രി വേദിയിൽ കയറിയിട്ടും മുദ്രാവാക്യം വിളിക്കുന്നത് നിർത്താഞ്ഞതോടെ മുഖ്യമന്ത്രി വേദിയിൽ നിന്നും തിരിച്ച് ശാസിക്കുകയും ചെയ്തു. ഇടത് സ്ഥാനാർത്ഥിയായ വിദ്യാഭ്യാസ മന്ത്രിയുടെ പ്രവർത്തനത്തെ പ്രശംസിച്ചാണ് മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.