Asianet News MalayalamAsianet News Malayalam

അര്‍ദ്ധ സൈനികര്‍ക്ക് കൊവിഡ് ബാധിക്കുന്നതില്‍ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി

കേരളത്തില്‍ എത്തിയ ആ​ഭ്യ​ന്ത​ര​യാ​ത്ര​ക്കാ​രി​ൽ 64.05 ശ​ത​മാ​നം പേ​രും വ​ന്ന​തു റെ​ഡ്സോ​ണി​ൽ നി​ന്നാ​ണെന്ന് മുഖ്യമന്ത്രി അറിയിച്ചു. റോ​ഡു​ക​ളി​ലൂ​ടെ​യാ​ണു ഭൂ​രി​ഭാ​ഗ​വും എ​ത്തി​യ​ത്. ആ​കെ വ​ന്ന​തി​ന്‍റെ 62.55 ശ​ത​മാ​നം. 

chief minister pinarayi vijayan care about paramilitary persons covid infection
Author
Thiruvananthapuram, First Published Jul 7, 2020, 7:48 PM IST

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് 66 സി​ഐ​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ​ക്കും ആ​ർ​മി​യി​ലെ 26 സൈ​നി​ക​ർ​ക്കും രോ​ഗം പി​ടി​പെ​ട്ട​ത് ആശങ്കയുണ്ടാക്കുന്ന കാര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ദ്ധ സൈനികര്‍ക്ക് കൊവിഡ് ബാധിക്കുന്നത് ഉത്കണ്ഠയുണ്ടാക്കുന്ന കാര്യമെന്ന് മുഖ്യമന്ത്രി സ്ഥിരം പത്ര സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

അതേ സമയം സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചു. 111 പേര്‍ രോഗമുക്തരായി. 157 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 38 പേര്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. സമ്പര്‍ക്കം വഴി 68 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതീവ ഗുരുതരമായ സ്ഥിതിയാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി. 

കേരളത്തില്‍ എത്തിയ ആ​ഭ്യ​ന്ത​ര​യാ​ത്ര​ക്കാ​രി​ൽ 64.05 ശ​ത​മാ​നം പേ​രും വ​ന്ന​തു റെ​ഡ്സോ​ണി​ൽ നി​ന്നാ​ണെന്ന് മുഖ്യമന്ത്രി അറിയിച്ചു. റോ​ഡു​ക​ളി​ലൂ​ടെ​യാ​ണു ഭൂ​രി​ഭാ​ഗ​വും എ​ത്തി​യ​ത്. ആ​കെ വ​ന്ന​തി​ന്‍റെ 62.55 ശ​ത​മാ​നം. വ്യോ​മ​മാ​ർ​ഗം വ​ന്ന​ത് 19.11 ശ​ത​മാ​നം. റെ​യി​ൽ​വേ വ​ഴി 14.82 ശ​ത​മാ​നം. ബാ​ക്കി വ​ന്ന​ത് ക​പ്പ​ൽ വ​ഴി​യാ​ണ്. കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ​വ​രി​ൽ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​കേ​ണ്ടി വ​ന്ന​ത് 2583 പേ​രാ​ണ്. അ​ത് ഇ​തു​വ​രെ വ​ന്ന​തി​ന്‍റെ പോ​യി​ന്‍റ് 51 ശ​ത​മാ​ന​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി  അറിയിച്ചു.വി​ദേ​ശ​ത്തു​നി​ന്നു​ൾ​പ്പെ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ എ​ത്തി​യ​തു മ​ല​പ്പു​റം ജി​ല്ല​യി​ലേ​ക്കാ​ണ്. ര​ണ്ടാം സ്ഥാ​ ന​ത്തു ക​ണ്ണൂ​രും മൂ​ന്നാം സ്ഥാ​ന​ത്ത് എ​റ​ണാ​കു​ള​വു​മാ​ണ്. ഏ​റ്റ​വും കു​റ​വ് ആ​ളു​ക​ളെ​ത്തി​യ​തു വ​യ​നാ​ട്ടി​ലേ​ക്കാ​ണ്. സം​സ്ഥാ​നം തി​രി​ച്ചു​ള്ള ക​ണ​ക്കു നോ​ക്കി​യാ​ൽ ഏ​റ്റ​വും അ​ധി​കം പേ​ർ കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തി​യ​ത് ത​മി​ഴ്നാ​ട്ടി​ൽ നി​ന്നാ​ണ്. തൊ​ട്ടു പി​ന്നി​ൽ ക​ർ​ണാ​ട​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് ഭേ​ദ​മാ​യ രോ​ഗി​ക​ൾ ഏ​ഴു ദി​വ​സം വീ​ടു​ക​ളി​ൽ തു​ട​ര​ണം. അ​തു രോ​ഗി​യാ​യി​രു​ന്ന ആ​ളും വീ​ട്ടു​കാ​രും എ​ല്ലാ​മു​പ​രി വാ​ർ​ഡ് ത​ല​സ​മി​തി​ യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു.

Follow Us:
Download App:
  • android
  • ios