Asianet News MalayalamAsianet News Malayalam

പൊലീസ് റാങ്ക് ലിസ്റ്റ്; റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്ക് നേരത്തെയുള്ള ലിസ്റ്റിൽ നിന്ന് നിയമനം: മുഖ്യമന്ത്രി

പൊലീസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ഇതുവരെ ഏഴായിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തതായും. 

Chief Minister said that the vacancies reported till June 30 would be recruited from the earlier list
Author
Kerala, First Published Jul 6, 2020, 7:12 PM IST

തിരുവനന്തപുരം: പൊലീസ് റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി. ഇതുവരെ ഏഴായിരത്തിലധികം ഒഴിവുകൾ റിപ്പോർട്ട് ചെയ്തതായും. ജൂൺ മുപ്പത് വരെയുള്ള ഒഴിവുകളിലേക്ക് നേരത്തെയുള്ള ലിസ്റ്റിൽ നിന്നായിരിക്കും നിയമനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വിശദീകരണം...

കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട  ഉദ്യോഗാർത്ഥികളുടെ ആശങ്ക അസ്ഥാനത്താണ്. 2019 ജൂലൈ ഒന്നിനാണ് പിഎസ്സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒരു വർഷത്തെ റാങ്ക് ലിസ്റ്റ് കാലാവധി ഈ വർഷം ജൂൺ മുപ്പതിന് അവസാനിച്ചു.  കോൺസ്റ്റബിൾ തസ്തികയിലെ നിയമന പ്രക്രിയ പൂർത്തിയാകുന്നതിന് പരിശീലന കാലാവധിയടക്കം ഒരു വർഷമാണ് വേണ്ടത്.

അടുത്ത ഒരു വർഷത്തേക്ക് വരുന്ന ഒഴിവുകൾ കൂടി കണക്കാക്കിയാണ് പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തത്. റാങ്ക് ലിസ്റ്റ് കാലയളവിൽ 1200 താൽക്കാലിക ട്രെയിനി കോൺസ്റ്റബിൾ തസ്തിക അനുവദിക്കാറുണ്ട്. താൽക്കാലിക ട്രെയിനി തസ്തിക കൂടി ഉൾപ്പെടുത്തി പിഎസ്സിക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എസ്സി എസ്ടി സ്പെഷ്യൽ റിക്രൂട്ട്മെന്റ്, സ്പോർട്സ് ക്വാട്ടി തുടങ്ങി 5626 ഒഴിവുകൾ റിപ്പോർട്ട് ചെയ്തു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ല.

അടുത്ത വർഷത്തേക്ക് വരാവുന്ന ഒഴിവുകൾ മുൻകൂട്ടി അറിയിക്കുന്നത് കൊണ്ട് ഉദ്യോഗാർത്ഥികൾക്ക് നഷ്ടമുണ്ടാകില്ല. കാലാവധി കഴഞ്ഞ റാങ്ക് പട്ടികയിൽ 7577 പേരാണ് ഉണ്ടായിരുന്നത്. 5626 ഒഴിവകൾ(74.25 ശതമാനം) ഇതിനകം റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ജൂൺ 30 വരെ റിപ്പോർട്ട് ചെയ്ത ഒഴിവുകളിലേക്ക് നേരത്തെയുള്ള ലിസ്റ്റിൽ നിന്ന് തന്നെയാണ് നിയമനം നടത്തുക.
 

Follow Us:
Download App:
  • android
  • ios