എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ, വി.ഡി. സതീശന്റെ പ്രസ്താവന പച്ചക്കള്ളമാണെന്ന് ആരോപിച്ചു. പിണറായി വിജയൻ ഫോൺ എടുക്കുമായിരുന്നുവെന്നും എന്നാൽ തൃശൂർ എംപി സുരേഷ് ഗോപിയുടെ സന്ദർശനത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
തിരുവനന്തപുരം: സന്ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞത് പച്ചക്കള്ളമാണെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. വ്യക്തി എന്ന നിലയിൽ വി.ഡി. സതീശനെ കാണാൻ താൽപര്യമില്ല. ഒരിക്കലും എൻഎസ്എസിന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല. പിണറായി വിജയനെ ഫോൺ വിളിച്ചാൽ തിരക്കില്ലെങ്കിൽ എടുക്കാമായിരുന്നു. പല സർക്കാരുകൾ വന്നു പോയെങ്കിലും ആദ്യമയാണ് എൻഎസ്എസിന് ഇങ്ങനെ ഒരു അനുഭവമെന്നും അദ്ദേഹം പറഞ്ഞു. സുകുമാരൻ നായരോട് വളരെ കാര്യമായീ സംസാരിച്ചുവെന്നും കാണാമെന്ന് സുകുമാരൻ നായരോട് നേരിട്ട് ഫോണിൽ പറഞ്ഞുവെന്നുമായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്. തൃശൂർ എംപി സുരേഷ് ഗോപിയെയും സുകുമാരൻ നായർ വിമർശിച്ചു. സുരേഷ് ഗോപി വന്നത് അരുവിക്കര ഇലക്ഷന്റെ ദിവസമായിരുന്നു. സന്ദർശനത്തിന് രാഷ്ട്രീയ ലക്ഷ്യം ഉണ്ടായിരുന്നു.
ബിജെപിയുമായി അടുപ്പം ഉണ്ടെന്ന് സ്ഥാപിക്കാനാണ് വന്നത്. പുഷ്പാർച്ചന നടത്താനായി തുറന്ന് കൊടുത്തു. അതിന് ശേഷം ബജറ്റ് നടക്കുന്ന സ്ഥലത്തേക്ക് വലിഞ്ഞു കേറി വന്നു. സുരേഷ് ഗോപി ആദ്യം അഭിനേതാക്കളുടേതായ അമ്മ ശുദ്ധീകരിക്കട്ടെ. ജനിച്ചതിൽ പിന്നെ ആദ്യമായി എത്തുന്നത് അന്നാണ്. ആനന്ദബോസിനോടും സി പി രാധകൃഷനേയും വന്ന സമയത്ത് നന്നായി സ്വീകരിച്ചു. പുഷ്പാർച്ചന നടത്തുന്ന കാര്യം ഇരുവരും പറഞ്ഞില്ല. പിന്നെ, അവരോട് ഞാൻ അങ്ങോട്ട് ചോദിക്കണോയെന്നും അദ്ദേഹം ചോദിച്ചു. ഉപരാഷ്ട്രപതി ആയതിനു ശേഷം ചങ്ങനശ്ശേരിയിൽ വന്നപ്പോൾ സഹകരിച്ചു. ഷെഡ്യൂളിൽ മന്നം സമാധിയിൽ പുഷ്പാർചന നടത്തുന്നത് ഇല്ലായിരുന്നു. നായയെ കയറ്റാൻ കഴിയില്ല എന്ന് നിലപാടെടുത്തുവെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
