ഭർത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്

ഇടുക്കി : മൂന്നാറിൽ വീണ്ടും ബാല വിവാഹം.17 വയസുള്ള പെൺകുട്ടിയെ 26 കാരനാണ് വിവാഹം കഴിച്ചത്. വരനും പെൺകുട്ടിയുടെ രക്ഷിതാക്കൾക്ക് എതിരെയും ദേവികുളം പോലീസ് കേസെടുത്തു. പെൺകുട്ടി 7 മാസം ഗർഭിണിയാണ്.ഭർത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ഇടുക്കിയിൽ 15-കാരിയെ വിവാഹം ചെയ്തത് രണ്ടു കുട്ടികളുടെ പിതാവായ 47-കാരൻ, പ്രതിയെ തേടി പൊലീസ് തമിഴ്നാട്ടിലേക്ക്

ഇടമലക്കുടിയില്‍ പ്രായപൂര‍്ത്തിയാകാത്തെ പെൺകുട്ടിയെ വിവാഹം ചെയ്ത 47 കാരന്‍ ഇപ്പോഴും ഒളിവിലാണ്. പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ ആണ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ 47 കാരന്‍ വിവാഹം ചെയ്തത്. ഇത് ശൈശവ വിവാഹമെന്ന ശിശു സംരക്ഷണ വകുപ്പുദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. ഇവര്‍ നല‍്കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ചെല്‍ഡ് വെല്ഫയര്‍ കമ്മിറ്റി കേസെടുക്കാൻ പൊലിസിന് നിര്‍ദ്ദേശം നല്‍കിയത്. പെണ്‍കുട്ടിയെ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണയിലുള്ള അഭയ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.