തിരുവനന്തപുരം: ഓൺലൈൻ പഠനത്തിന്‍റെ പേരിൽ തുടർച്ചയായി ക്ലാസുകൾ പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ. കുട്ടികൾക്ക് ഇടവേള പോലും നൽകാതെ ചില സിബിഎസ്ഇ സ്കൂളുകൾ ക്ലാസെടുക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് അവസാനിപ്പിക്കണം. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത വിദ്യാർത്ഥികൾ ഇപ്പോഴുമുണ്ട്. എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ക്ലാസിനായുളള സജ്ജീകരണങ്ങൾ ഒരുക്കാൻ സർക്കാർ നടപടി ഒരുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.