വാഹനത്തിൽ 18 വയസ്സിൽ താഴെയുള്ള മൂന്നു പെൺകുട്ടികൾ ഉണ്ടായിരുന്നു. ഇവരെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റും.

ഇടുക്കി: ഇടുക്കിയിൽ ഏലത്തോട്ടത്തിലേക്ക് പ്രായപൂർത്തിയാകാത്ത കുട്ടികളെ കൊണ്ടു പോയ വാഹനം പരിശോധനാ സംഘം പിടികൂടി. വാഹനത്തിൽ 18 വയസ്സിൽ താഴെയുള്ള മൂന്നു പെൺകുട്ടികൾ ഉണ്ടായിരുന്നു. ഇവരെ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ കേന്ദ്രത്തിലേക്ക് മാറ്റും.

വീട്ടിൽ ഒറ്റക്ക് ഇരുത്തുന്നത് സുരക്ഷിതമല്ലാത്തതിനാലാണ് പണിക്ക് കൊണ്ടു പോകുന്നതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. തമിഴ് നാട്ടിൽ നിന്നും കുട്ടികളെ ജോലിക്ക് എത്തിക്കുന്നു എന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, പൊലീസ്, തൊഴിൽ, മോട്ടോർ വാഹനം എന്നീ വകുപ്പുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാത്ത 12 വാഹന ഉടമകൾക്ക് എതിരെ കേസ് എടുത്തിട്ടുമുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFight