തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സര ബമ്പർ ഭാ​ഗ്യക്കുറിയുടെ ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു. മന്ത്രി തോമസ് ഐസക്കാണ് ഉ​ദ്ഘാടനം  നിർവ്വഹിച്ചത്.12 കോടിയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ഭാഗ്യക്കുറിയുടെ വില. 2020 ഫെബ്രുവരി 10ന് നറുക്കെടുപ്പ് നടക്കും. രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേർക്ക്), മൂന്നാം സമ്മാനം 10 ലക്ഷം വീതം 10 പേർക്ക്, നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേർക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്) എന്നിങ്ങനെയാണ് മറ്റ് സമ്മാന തുകകൾ. ഇവ കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഭാ​ഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. നിലവിൽ  20 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുള്ളത്. ഇത് വിറ്റുതീരുന്ന മുറയ്ക്ക് കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കും.