ഒരിടവേളക്ക് ശേഷം ചേർന്ന അസോസിയേഷന്റെ വിപുലമായ സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രസിഡന്റ് ചവറ ജയകുമാറിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഏറ്റുമുട്ടുകയായിരുന്നു.  

തിരുവനന്തപുരം: എൻജിഒ അസോസിയേഷൻ യോഗത്തിൽ (NGO Association) ചേരിതിരിഞ്ഞ് ഏറ്റുമുട്ടൽ. ഇരുവിഭാഗങ്ങളും തമ്മിൽ മുദ്രാവാക്യവും ബഹളവും ആയതോടെ സെക്രട്ടറിയേറ്റ് അംഗത്തെ തെരഞ്ഞെടുക്കാനുള്ള യോഗം അലസിപ്പിരിഞ്ഞു. എൻജിഒ അസോസിയേഷനിൽ കുറേനാളുകളായി നടക്കുന്ന തർക്കങ്ങളുടെ ഒടുവിലത്തെ സംവഭമാണ് സെക്രട്ടറിയേറ്റ് യോഗത്തിനുള്ളിലെ ഏറ്റുമുട്ടൽ. ഒരിടവേളക്ക് ശേഷം ചേർന്ന അസോസിയേഷന്‍റെ വിപുലമായ സെക്രട്ടറിയേറ്റ് യോഗത്തിൽ പ്രസിഡന്‍റ് ചവറ ജയകുമാറിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും ഏറ്റുമുട്ടുകയായിരുന്നു.

സെക്രട്ടറിയേറ്റിലെ ഒഴിവിലേക്ക് ചില അംഗങ്ങളെ സംസ്ഥാന വൈസ് പ്രസിഡന്‍റ് ജാഫർ ഖാന്‍റെ നേതൃത്വത്തിലുള്ള വിഭാഗം നിർദ്ദേശിച്ചെങ്കിലും അംഗീകരിക്കാൻ കഴിയില്ലെന്ന് ഔദ്യോഗിക വിഭാഗം പറഞ്ഞതോടെ ബഹളമായി. ഇരുവിഭാഗങ്ങളും മുദ്രാവാക്യം വിളിച്ചു. ഒടുവിൽ തെരഞ്ഞെടുപ്പ് നടത്താതെ സെക്രട്ടറിയേറ്റ് യോഗം പിരിഞ്ഞു. കെപിസിസി നേതൃത്വം പറഞ്ഞ ആളുകളെ പോലും ഉൾപ്പെടുത്തുന്നില്ലെന്നാണ് എതിർപക്ഷത്തിന്‍റെ ആക്ഷേപം. എന്നാൽ കെപിസിസി നേതൃത്വത്തിന്‍റെ നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലല്ല അസോസിയേഷൻ മുന്നോട്ട് പോകുന്നതെന്ന് വിശദീകരിച്ചാണ് ഔദ്യോഗിക വിഭാഗത്തിന്‍റെ പ്രതിരോധം. സംസ്ഥാന ട്രഷറായി ജാഫർ ഖാനെ തെരഞ്ഞെടുക്കണമെന്ന എതിർവിഭാഗത്തിന്‍റെ ആവശ്യം ചവറ ജയകുമാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. ഇതിന്‍റെ തുടർച്ചയായാണ് പുതിയ സംഭവം.

  • 'അമ്മക്ക് വീഴ്ച്ചയുണ്ടായി' ; രണ്ടരവയസ്സുകാരിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും

കൊച്ചി: തൃക്കാക്കരയില്‍ ഗുരതരമായി പരിക്കേറ്റ രണ്ടരവയസ്സുകാരിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മീഷന്‍ ഏറ്റെടുക്കും. കുട്ടിക്ക് സ൦രക്ഷണം ഉറപ്പാക്കുന്നതിൽ അമ്മയ്ക്ക് വീഴ്ച പറ്റിയെന്ന് വ്യക്തമായ സാഹചര്യത്തിലാണ് തീരുമാനം. കുട്ടിയെ വേണമെന്ന അച്ഛന്റെ ആവശ്യം വിശദമായ അന്വേഷണം നടത്തി തീരുമാനിക്കും. കുട്ടിയുടെ മാതൃസഹോദരിയും മകനും സിഡബ്ല്യുസി സംരക്ഷണത്തിലാണ് നിലവില്‍ കഴിയുന്നത്. കൌണ്‍സിലിംഗ് നല്‍കിയ ശേഷം കുട്ടിയുടെ മൊഴി എടുക്കു൦. രണ്ടര വയസ്സുകാരിക്ക് സംഭവിച്ചത് ഗുരുതര പരിക്കാണ്. അപകട നില തരണം ചെയ്തെങ്കിലും തലച്ചോറിന് സംഭവിച്ച ക്ഷതം കാഴ്ച്ചയെയും സ൦സാര ശേഷിയെയു൦ ബുദ്ധിശക്തിയെയു൦ ബാധിച്ചേക്കും. കുട്ടിക്ക് ഭാവിയിൽ ശാരീരിക മാനസിക വൈകല്യമുണ്ടാകാൻ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 

കുട്ടിക്ക് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് സർജന്‍റെ അഭിപ്രായം തേടിയ ശേഷം തുടർ നടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കം. കുട്ടിയുടെ പരിക്കുകൾ വീഴ്ച്ച മൂലമുണ്ടായതാണെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടതോടെയാണ് സ‍ർജന്‍റെ നിലപാടിനായി കാക്കുന്നതെന്ന് കമ്മീഷണർ സി എച്ച് നാഗരാജു വ്യക്തമാക്കി. കുട്ടിയുടെ പരിക്ക് സംബന്ധിച്ച് ഡോക്ടർമാരും പൊലീസും രണ്ട് തട്ടിലാണ്. കുട്ടിയെ മറ്റൊരാൾ പരിക്കേല്‍പ്പിച്ചിരിക്കാനുള്ള സാധ്യതയാണ് ഡോക്ടർമാർ കാണുന്നത്. എന്നാൽ പരിക്കുകൾ ഏറെയും വീഴ്ച്ചയിൽ നിന്നുള്ളതാണെന്നാണ് പൊലീസ് ഭാഷ്യം. പൊള്ളലുകൾക്ക് പഴക്കമുണ്ടെന്നും കുന്തിരിക്കത്തിൽ നിന്നും നേരത്തെ കുട്ടിക്ക് പൊള്ളലേറ്റിട്ടുണ്ടെന്നു വ്യക്തമായെന്നും കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. പൊള്ളലിന് വിദഗ്ധ ചികിത്സ നൽകാതെ ക്രീം പുരട്ടുകയാണ് രക്ഷിതാക്കൾ ചെയ്തത്. അതിനാൽ കേസിൽ ജുവനൈൽ ജസ്റ്റിസ് നിയമം നിലനിൽക്കുമെന്നും കമ്മീഷണർ പറഞ്ഞു