Asianet News MalayalamAsianet News Malayalam

ആലപ്പുഴയിലെ എല്ലാ കൊവിഡ് കെയർ സെൻ്ററിലും ആംബുലൻസ് ഒരുക്കാൻ നടപടിയുമായി ജില്ലാ ഭരണകൂടം

പുന്നപ്രയിലെ ഡൊമിസിലറി കേന്ദ്രത്തിൽ ശ്വാസതടസ്സം അനുഭവപ്പെട്ട രോഗിയെ ഡിവൈഎഫ്ഐ അംഗങ്ങളായ സന്നദ്ധപ്രവർത്തകർ ബൈക്കിൽ ആശുപത്രിയിലെത്തിച്ചത് വലിയ ചർച്ചയായിരുന്നു.

CM asked officials to ensure ambulance in covid care centers
Author
Alappuzha, First Published May 8, 2021, 1:39 PM IST

ആലപ്പുഴ/തിരുവനന്തപുരം: പുന്നപ്രയിൽ കൊവിഡ് രോഗിയെ ബൈക്കിൽ ആശുപത്രിയിലെത്തിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശവുമായി മുഖ്യമന്ത്രി. ബൈക്ക് ഒരിക്കലും ആംബലുൻസിന് പകരമല്ലെന്ന് പിണറായി വിജയൻ പറഞ്ഞു. ആംബുലൻസിന് പകരം ഉപയോഗിക്കാവുന്ന വാഹനങ്ങൾ തദ്ദേശസ്ഥാപനങ്ങൾ കണ്ടെത്തണം. രോഗികളുള്ള കേന്ദ്രങ്ങളിൽ ആരോഗ്യപ്രവർത്തകരുടെ സേവനം ഉറപ്പാക്കണമെന്നും തദ്ദേശ പ്രതിനിധികളുമായൂള്ള യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു.

കൊവിഡ് രോഗികളുള്ള സിഎഫ്എൽടിസികളായാലൂം ഡിസിസിസികളായും ആരോഗ്യപ്രവർത്തകർ നിർബന്ധമായും ഉണ്ടായിരിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. യോഗത്തിന് പിന്നാലെ പുന്നപ്രയിലെ കേന്ദ്രത്തിൽ സ്റ്റാഫ് നേഴ്സുകളുട സേവനം 24 മണിക്കൂറും ഉറപ്പാക്കാൻ ആലപ്പുഴ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ജില്ലയിലെ എല്ലാ സിഎഫ്എൽടിസികളിലും ഡിസിസിസികളിലും സ്ഥിരം ആംബുലൻസ് സംവിധാനം ഉണ്ടാക്കാനും കലക്ടർ നിർദ്ദേശിച്ചു. 

വാർഡ് തല സമിതികളുടെ പ്രവർത്തനങ്ങളിൽ പലയിടത്തും മങ്ങലുണ്ടായെന്നും ഇത് പരിഹരിക്കണമെന്നും തദ്ദേശപ്രതിനിധികളോട് മുഖ്യമന്ത്രി പറഞ്ഞു. വാർഡ് തല സമിതി അംഗങ്ങൾകക് വാക്സിൻ വിതരണത്തിൽ മുൻഗണന നൽകും. പട്ടിണികിടക്കാൻ സാധ്യതയുള്ളവരെ കണ്ടെത്തി ഭക്ഷണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

പുന്നപ്രയിലെ ഡൊമിസിലറി കേന്ദ്രത്തിൽ ശ്വാസതടസ്സം അനുഭവപ്പെട്ട രോഗിയെ ഡിവൈഎഫ്ഐ അംഗങ്ങളായ സന്നദ്ധപ്രവർത്തകർ ബൈക്കിൽ ആശുപത്രിയിലെത്തിച്ചത് വലിയ ചർച്ചയായിരുന്നു.  യുവാക്കളായ അശ്വിൻ്റേയും രേഖയുടേയും സമയോചിത ഇടപടലിനെ മുഖ്യമന്ത്രിയടക്കം മാതൃകാപരമെന്നാണ് വിശേഷിപ്പിച്ചത്. അഭിനന്ദനപ്രവാഹം തുടരുമ്പോഴും ഇത്തരം കേന്ദ്രങ്ങളിൽ മതിയായ സൗകര്യങ്ങൾ നി‍ർബന്ധമായും വേണമെന്നാണ് മുഖ്യമന്ത്രി തദ്ദേശപ്രതിനിധികളെ ഓർമ്മപ്പെടുത്തുന്നത്.പുന്നപ്രയിലെ ഡൊമിസലിറി കേന്ദ്രത്തിൽ ഇന്നലെ രോഗി കുഴഞ്ഞു വീണപ്പോൾ ആരോഗ്യപ്രവർത്തകരുമുണ്ടായിരുന്നില്ല.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios