പരിപാടിക്കിടെ പ്രതിപക്ഷ നേതാവിനെ എടുത്തുകൊണ്ട് പോയത് എന്ത് മാതൃകയാണ് നല്‍കുന്നത്. മന്ത്രിമാരുടെ അദാലത്ത് പരിപാടിയില്‍ പരാതി പറയാനെത്തുന്നവരുമായി മന്ത്രിമാര്‍ സാമൂഹ്യ അകലം ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഐശ്വര്യ കേരള യാത്രയില്‍ ചെന്നിത്തലയെ വേദിയിലേക്ക് എടുത്തുകൊണ്ടാണ് വന്നത്. 

തിരുവനന്തപുരം: അദാലത്തുകളില്‍ മന്ത്രിമാര്‍ കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘിക്കാന്‍ നേതൃത്വം നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി. കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘനമെന്ന പേരില്‍ ആരോഗ്യ മന്ത്രിയെ ഇകഴ്ത്തി കാണിക്കാൻ ശ്രമമാണ് ഇവിടെ നടക്കുന്നത്. മന്ത്രിമാർ കൊവിഡ് പ്രോട്ടോകോൾ ലംഘിച്ചിട്ടില്ല. അതേസമയം പ്രതിപക്ഷ നേതാവിന്‍റെ ഐശ്വര്യ കേരള യാത്രക്ക് എതിരെ രൂക്ഷമായി പ്രതികരിച്ച് മുഖ്യമന്ത്രി. 

പരിപാടിക്കിടെ പ്രതിപക്ഷ നേതാവിനെ എടുത്തുകൊണ്ട് പോയത് എന്ത് മാതൃകയാണ് നല്‍കുന്നത്. മന്ത്രിമാരുടെ അദാലത്ത് പരിപാടിയില്‍ പരാതി പറയാനെത്തുന്നവരുമായി മന്ത്രിമാര്‍ സാമൂഹ്യ അകലം ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഐശ്വര്യ കേരള യാത്രയില്‍ ചെന്നിത്തലയെ വേദിയിലേക്ക് എടുത്തുകൊണ്ടാണ് വന്നത്. പൊതുപരിപാടികള്‍ നടത്തുമ്പോള്‍ നല്ല ജാഗ്രത വേണം. ആളുകള്‍ കൂട്ടമായി വന്നിരിക്കുന്നത് കസേരകളിലാണ്. 

ആള്‍ക്കൂട്ടമായല്ല അവര്‍ ഇരിക്കുന്നതും. ദൂരെ നിന്ന് എടുക്കുന്ന ചിത്രങ്ങളില്‍ അങ്ങനെയല്ല കാണുക. പ്രചരണ ജാഥ നടക്കുന്നതിനിടെ സംഭവിച്ചത് നമ്മള്‍ കണ്ടതെന്താണ്. എന്‍റെ സമ്മതമില്ലാതെ എന്നെ പൊക്കുമോ? അത് നല്‍കുന്ന സന്ദേശമെന്താണ്? അതാരും ചര്‍ച്ച ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഒരു മന്ത്രിയും കൊവിഡ് പ്രൊട്ടോക്കോള്‍ ലംഘിക്കാന്‍ നേതൃത്വം നല്‍കിയിട്ടില്ല. അവധാനതയില്ലാത്തതായിരുന്നു ആ പെരുമാറ്റമെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.