തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്തുകൊണ്ട് താൻ പങ്കെടുക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രചാരണം എന്നതുകൊണ്ട് പലരും ഉദ്ദേശിക്കുന്നത് ആൾക്കൂട്ടയോ​ഗങ്ങളെയാണ്. അതിലും നല്ലത് ഓൺലൈൻ യോ​ഗങ്ങളാണ് എന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. തനിക്കെതിരായ വിമർശനങ്ങൾ അത്രകണ്ട് ഏശിയിട്ടുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകൾ...

തെരഞ്ഞെടുപ്പ് പ്രചാരണം എന്നത് കൊണ്ട് അവര്‍ ഉദ്ദേശിക്കുന്നത് വലിയ ആൾക്കൂട്ടം ഉള്ളതാണ്. തെരഞ്ഞെടുപ്പ് കാലത്ത് യോഗം നടത്തിയാൽ അത് നൂറ് ആളിൽ കൂടും. വിമര്‍ശനം വരും. ഫലപ്രദം ഓൺലൈൻ യോഗങ്ങളാണ്. ജനങ്ങളിൽ നിന്ന് വിട്ടു പോകുകയോ ജനം അകന്ന് പോകുകയോ ഉണ്ടായിട്ടില്ല. വിമര്‍ശനങ്ങൾ അത്രകണ്ട് ഏശിയിട്ടുമില്ല.