കെടി ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി. ജലീല്‍ എന്ത് തെറ്റാണ് ചെയ്തത് ഇപ്പോല്‍ നടക്കുന്നത് ആരോപണമുന്നയിച്ച് സമാധാന അന്തരീക്ഷം തകർക്കാനുള്ള ശ്രമം. 
കെ ടി ജലീലിനെതിരെ എന്ത് ആക്ഷേപമാണുള്ളത്. അദ്ദേഹത്തെ തേജോവധം ചെയ്യാൻ ശ്രമമാണ് നടക്കുന്നത്. ജലീലിനെതിരെ വിരോധമുള്ളവര്‍ കാണും. ഇവിടെ നടക്കുന്നത് നമ്മുടെ നാടിന് ചേരാത്ത കാര്യങ്ങൾ. ലീഗിനും ബിജെപിക്കും ഒരുമിച്ച് നീങ്ങാൻ ജലീലെന്ന കഥാപാത്രത്തെ ഉപയോഗിക്കുന്നുവെന്നും മുഖ്യമന്ത്രി. ഇത് അപവാദം പ്രചരിപ്പിക്കലല്ലേ. ഇഡി ചോദ്യം ചെയ്തത്‌ വലിയ കാര്യമല്ല. പരിശോധന നടത്തുന്നതിൽ എന്താണ് തെറ്റെന്നും മുഖ്യമന്ത്രി ചോദിക്കുന്നു. ഖുറാൻ കൊടുക്കുന്നത് തെറ്റെന്ന് ബിജെപിക്ക് തോന്നാം എന്നാല്‍ 
ലീഗിനും തോന്നണോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.