Asianet News MalayalamAsianet News Malayalam

കൂടെ ഫോട്ടോ എടുത്താൽ ഇളവ് കിട്ടില്ല; മുട്ടിൽകേസിൽ ആരോപണവിധേയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ല: മുഖ്യമന്ത്രി

"ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. മരംമുറി കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണ്.  എൻ്റെ കൂടെ ഫോട്ടോ എടുത്തു എന്ന കാരണത്താൽ കുറ്റം ചെയ്തയാൾക്ക് അന്വേഷണത്തിൽ ഇളവ് കിട്ടില്ല. "

cm pinarayi vijayan reaction to media question on tree felling case
Author
Thiruvananthapuram, First Published Sep 4, 2021, 7:03 PM IST

തിരുവന്തപുരം: മുട്ടിൽ മരംമുറി കേസിൽ ആരോപണവിധേയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി. ഒപ്പം ഫോട്ടോ എടുത്തു എന്ന കാരണത്താൽ, കുറ്റം ചെയ്ത ആർക്കെങ്കിലും സംരക്ഷണം കിട്ടില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. മുട്ടിൽ മരം മുറി കേസുമായി ബന്ധപ്പെട്ട "

"ഒരു കുറ്റവാളിയെയും സംരക്ഷിക്കില്ല. മരംമുറി കേസിൽ നിഷ്പക്ഷമായ അന്വേഷണം നടക്കുകയാണ്.  എൻ്റെ കൂടെ ഫോട്ടോ എടുത്തു എന്ന കാരണത്താൽ കുറ്റം ചെയ്തയാൾക്ക് അന്വേഷണത്തിൽ ഇളവ് കിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സംരക്ഷിക്കപ്പെടില്ല. ആരോപണവിധേയനായ മാധ്യമപ്രവർത്തകനെ സംരക്ഷിക്കില്ല. അയാൾ ആ ദിവസം വീട്ടിൽ വന്നിരുന്നു എന്നത് ശരിയാണ്. ഒരു കൂട്ടര് ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. എനിക്കും ഒരു ഫോട്ടോ വേണമെന്ന് അയാള് പറഞ്ഞു. അങ്ങനെ ഫോട്ടോ എടുത്തു എന്നുള്ളത് സത്യമാണ്". മുഖ്യമന്ത്രി പറഞ്ഞു. 

Read Also: സംസ്ഥാനത്ത് ഞായറാഴ്ച ലോക്ക് ഡൗണും രാത്രികാല കർഫ്യൂവും തുടരുമെന്ന് മുഖ്യമന്ത്രി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFight
 

Follow Us:
Download App:
  • android
  • ios