Asianet News MalayalamAsianet News Malayalam

നവകേരള സദസ്: യുഡിഎഫിന്റെ ബഹിഷ്‌കരിക്കണ ആഹ്വാനം മലപ്പുറം ജില്ലയിലും ഫലം കണ്ടില്ലെന്ന് മുഖ്യമന്ത്രി 

''പ്രഭാത യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ചിലര്‍ ഉയര്‍ത്തിയ വിമര്‍ശനം പ്രമാണിമാരെ മാത്രം വിളിക്കുന്നു എന്നായിരുന്നു.സമൂഹത്തിന്റെ വ്യത്യസ്തത മേഖലകളില്‍ നിന്നുള്ള പ്രാതിനിധ്യമാണ് യോഗത്തിലുണ്ടായിരുന്നത്.''

cm pinarayi vijayan says about navakerala sadas joy
Author
First Published Nov 29, 2023, 9:23 PM IST

മലപ്പുറം: നവകേരള സദസ് ബഹിഷ്‌കരിക്കണമെന്ന യുഡിഎഫ് ആഹ്വാനം മലപ്പുറം ജില്ലയിലും ഫലം കണ്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടിയില്‍ നിന്ന് എംഎല്‍എമാരെ വിട്ടുനിന്നുള്ളു. ജനങ്ങള്‍ ഹൃദയപൂര്‍വ്വം പങ്കാളികളായിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

''സംസ്ഥാന മന്ത്രിസഭയാകെ മഞ്ചേശ്വരത്ത് നിന്ന് സഞ്ചാരമാരംഭിച്ച് പതിനൊന്നു ദിവസം പിന്നിട്ടു. ഇതിനിടയില്‍ രണ്ടു മന്ത്രിസഭാ യോഗങ്ങള്‍ ചേര്‍ന്നു. നാല്‍പ്പത്തി നാല് മണ്ഡലങ്ങളിലാണ് ഇതുവരെ നവകേരള സദസ്സ് ചേര്‍ന്നത്. ഓരോ കേന്ദ്രത്തിലും ഒഴുകിയെത്തുന്ന ജനങ്ങളുടെ ബാഹുല്യത്തെ കുറിച്ച് ആരും പറയാതെ തന്നെ ഇന്ന് എല്ലാവര്‍ക്കും അറിയാം. മലപ്പുറം ജില്ലയിലും യുഡിഎഫ് ബഹിഷ്‌കരണ ആഹ്വാനം ഫലം കണ്ടില്ല. എംഎല്‍എമാരെ വിട്ടുനിന്നുള്ളു. ജനങ്ങള്‍ ഹൃദയപൂര്‍വ്വം പങ്കാളികളായി. പ്രഭാത യോഗങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ ചിലര്‍ ഉയര്‍ത്തിയ വിമര്‍ശനം പ്രമാണിമാരെ മാത്രം വിളിക്കുന്നു എന്നായിരുന്നു.'' യാത്ര ആരംഭിച്ചതിന്റെ തൊട്ടടുത്ത ദിവസം കാസര്‍കോട്ട് ചേര്‍ന്ന പ്രഭാത യോഗത്തിന്റെ വാര്‍ത്തകള്‍ പുറത്തു വന്നതോടെ ആ ആക്ഷേപം അപ്രസക്തമായിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

''സമൂഹത്തിന്റെ വ്യത്യസ്തത മേഖലകളില്‍ നിന്നുള്ള പ്രാതിനിധ്യമാണ് ആ യോഗത്തിലുണ്ടായിരുന്നത്. ജനാധിപത്യപരമായ സംവാദം ജനങ്ങളും മന്ത്രിസഭാംഗങ്ങളുമായി സാധ്യമാകുന്നു എന്നതാണ് ഈ യോഗങ്ങളുടെ സവിശേഷത. രാജ്യത്തിനു പുറത്തു ജീവിക്കുന്ന പ്രവാസികളുടെ യാത്രാദുരിതം മുതല്‍  നമ്മുടെ കണ്മുന്നിലുള്ള മാലിന്യപ്രശ്‌നം വരെ- ഇങ്ങനെ  ഉന്നയിക്കപ്പെടുന്ന വിഷയങ്ങള്‍ ഏതെങ്കിലും അതിര്‍ത്തിയില്‍ ഒതുങ്ങുന്നതല്ല. ഇവയ്ക്കാകെ നവകേരള സസ്സുകൊണ്ടു ഒറ്റയടിക്ക് പരിഹാരം ഉണ്ടാകും എന്ന അവകാശവാദമൊന്നും ആരും ഉന്നയിക്കുന്നില്ല. എന്നാല്‍, സാധ്യമായ പരിഹാരം അടിയന്തര സ്വഭാവത്തോടെ നടപ്പാക്കും.'' പുതിയ നിര്‍ദേശങ്ങളും ആശയങ്ങളും വരും കാല ഇടപെടലുകള്‍ക്ക് മാര്‍ഗ്ഗദര്‍ശനമാകുന്ന വിധത്തില്‍ രേഖപ്പെടുത്തുകയും ബന്ധപ്പെട്ടവരുമായി ചര്‍ച്ചചെയ്ത് നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

നാടിന്റെയാകെ ശബ്ദമാണ് പ്രഭാത യോഗങ്ങളില്‍ ഉയരുന്നത്. ആ ശബ്ദം ജനാധിപത്യത്തിന്റെ കരുത്താണ്. അത് കേള്‍ക്കുകയും  അതില്‍ നിന്നുള്‍ക്കൊള്ളുകയും  മറുപടി നല്‍കുകയും തുടര്‍ നടപടികള്‍ ഉറപ്പാക്കുകയും ചെയ്യുന്ന പ്രക്രിയ കൂടിയാണ് നവകേരള സദസെന്നും മുഖ്യമന്ത്രി പറഞ്ഞു. 


ഫേസ്ബുക്ക് പ്രണയം; വിവാഹം കഴിക്കാന്‍ പാകിസ്ഥാനില്‍ പോയ അഞ്ജു തിരികെ ഇന്ത്യയില്‍, 'ഒരൊറ്റ കാരണം' 

 

Latest Videos
Follow Us:
Download App:
  • android
  • ios