Asianet News MalayalamAsianet News Malayalam

ശിശുദിനാഘോഷ പരിപാടികളില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും

കുട്ടികളുടെ പ്രധാനമന്ത്രി നന്‍മ.എസ് സംസ്ഥാനതല ശിശുദിന പൊതുയോഗം ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് ആദര്‍ശ്.എസ്.എം അദ്ധ്യക്ഷത വഹിക്കുന്ന  യോഗത്തില്‍ സ്പീക്കര്‍  ഉമ.എസ്  മുഖ്യപ്രഭാഷണം നടത്തും.  കുട്ടികളുടെ നേതാക്കളായ നൈനിക  അനില്‍ സ്വാഗതവും ശ്രീലക്ഷ്മി.സി നന്ദിയും പറയും.

CM Pinarayi Vijayan to attend Childrens Day celebration through online
Author
Thiruvananthapuram, First Published Nov 13, 2020, 7:33 PM IST

തിരുവനന്തപുരം: ശിശുദിനത്തോട് അനുബന്ധിച്ച് ശനിയാഴ്ച തിരുവനന്തപുരത്തും ജില്ലാ കേന്ദ്രങ്ങളിലുമായി ഓണ്‍ലൈനായി ശിശുദിന പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഡോ ഷിജുഖാന്‍ ജെ.എസ് അറിയിച്ചു.

സംസ്ഥാനതലത്തില്‍ തിരുവനന്തപുരത്ത് ശനിയാഴ്ച പകല്‍ 11 മണിക്ക് തൈക്കാട് ശിശുക്ഷേമ സമിതി ഹാളില്‍ കുട്ടികളുടെ നേതാക്കളുടെ ഓണ്‍ലൈന്‍ പൊതുയോഗം നടക്കും. തുറന്ന ജീപ്പില്‍ പൊതുയോഗ ഹാളില്‍ പ്രവേശിക്കുന്ന കുട്ടികളുടെ നേതാക്കളെ  മുഖ്യാതിഥികള്‍  സ്വീകരിക്കും. മുഖ്യമന്ത്രി പിണറായി  വിജയന്‍, മന്ത്രി കെ.കെ.ശൈലജ  ടീച്ചര്‍ എന്നിവര്‍ ഓണ്‍ലൈനായി ശിശുദിന സന്ദേശം നല്‍കും. തുടര്‍ന്ന്  ഈ വര്‍ഷത്തെ ശിശുദിന സ്റ്റാമ്പ് മുഖ്യമന്ത്രി ഓണ്‍ലൈനായി പ്രകാശനം ചെയ്യും.

കുട്ടികളുടെ പ്രധാനമന്ത്രി നന്‍മ.എസ് സംസ്ഥാനതല ശിശുദിന പൊതുയോഗം ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് ആദര്‍ശ്.എസ്.എം അദ്ധ്യക്ഷത വഹിക്കുന്ന  യോഗത്തില്‍ സ്പീക്കര്‍  ഉമ.എസ്  മുഖ്യപ്രഭാഷണം നടത്തും. കുട്ടികളുടെ നേതാക്കളായ നൈനിക  അനില്‍ സ്വാഗതവും ശ്രീലക്ഷ്മി.സി നന്ദിയും പറയും. 'അതിജീവനത്തിന്‍റെ  കേരളപാഠം' എന്നതാണ് ഇത്തവണത്തെ ശിശുദിന സന്ദേശം. ഓണ്‍ലൈന്‍ പൊതുയോഗം ഫേസ്ബുക്കിലൂടെ ലൈവായി കാണുതിനും അവസരമൊരുക്കിയിട്ടുണ്ട്. ശിശുദിനാഘോഷ പരിപാടികള്‍ ലൈവായി കാണുന്നതിന് ഈ ഫേസ്ബുക്ക് പേജ് സന്ദര്‍ശിക്കുക. https://www.facebook.com/Kerala-State-Council-for-Child-Welfare-കേരള-സംസ്ഥാന-ശിശുക്ഷേമ-സമിതി-102726961417807/
 
ഇത്തവണത്തെ ശിശുദിന സ്റ്റാമ്പ് രൂപകല്‍പന ചെയ്ത തൃശ്ശൂര്‍ കോട്ടപ്പുറം സെന്‍റ്  അന്‍സ് ഹയര്‍  സെക്കന്‍ഡറി സ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഖില്‍ സി.ജെയ്ക്കുള്ള  പുരസ്‌കാരവും സ്‌കൂളിനുള്ള ട്രോഫിയും ചടങ്ങില്‍ സമ്മാനിക്കും.ശിശുദിനത്തോടനുബന്ധിച്ച് എല്ലാ  ജില്ലകളിലും കലാ-സാംസ്‌കാരിക  പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.

ഓണ്‍ലൈന്‍ പൊതുയോഗത്തില്‍ സാമൂഹ്യനീതി, വനിതാ-ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍, വനിത-ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി  അനുപമ, സംസ്ഥാന  ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി  ഡോ.ഷിജൂ ഖാന്‍.ജെ.എസ്, ട്രഷറര്‍  ആര്‍.രാജു, തിരുവനന്തപുരം  ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി  കെ.ജയപാല്‍ എന്നിവര്‍  പങ്കെടുക്കും. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും കുട്ടികളുടെ നേതാക്കളും   വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന ഓണ്‍ലൈന്‍ പൊതുയോഗങ്ങള്‍ നടക്കും.

Follow Us:
Download App:
  • android
  • ios