Asianet News MalayalamAsianet News Malayalam

'കൊവിഡ് സ്ഥിരീകരിക്കുന്നവര്‍ക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണം', പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണം. പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പ് വരുത്തണം.

CM pinarayi vijayan write letter to narendra modi on expatriates covid test
Author
Thiruvananthapuram, First Published Jun 14, 2020, 5:58 PM IST

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് ടെസ്റ്റ് നടത്താനുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്നാവശ്യപ്പെട്ട്  മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. പ്രവാസികൾ ഉള്ള രാജ്യങ്ങളിൽ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പ് വരുത്തണം.

പുതിയ രോഗികളെക്കാൾ കൂടുതൽ രോഗമുക്തർ; സംസ്ഥാനത്ത് 54 പേർക്ക് കൂടി കൊവിഡ്, 56 പേർ നെഗറ്റീവ്

സ്വന്തം നിലയ്ക്ക് ടെസ്റ്റ് നടത്തുവാൻ സാഹചര്യമില്ലാത്ത പ്രവാസികളെ സൗജന്യമായി ടെസ്റ്റ് ചെയ്യുവാൻ എംബസികളെ ചുമതലപ്പെടുത്താൻ നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. പിസിആർ ടെസ്റ്റ് നടത്തുവാൻ കഴിയാത്ത സാഹചര്യമുണ്ടെങ്കിൽ റാപിഡ് ടെസ്റ്റിനു വേണ്ട സാഹചര്യങ്ങൾ ഉറപ്പു വരുത്തണം. കൊവിഡ്  പോസിറ്റീവായവരും രോഗമില്ലാത്തവരും ഒരുമിച്ചു യാത്ര ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. കൊവിഡ് പോസ്റ്റിവ് ആണെന്ന് കണ്ടെത്തുന്നവർക്ക് പ്രത്യേക വിമാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. 

രണ്ടാംഘട്ട ഓൺലൈൻ ക്ലാസുകൾ നാളെ മുതൽ വിക്ടേഴ്സ് ചാനലിൽ, പ്രതീക്ഷയോടെ വിദ്യാര്‍ത്ഥികള്‍

 

 

 

 

Follow Us:
Download App:
  • android
  • ios