മന്ത്രി അബ്ദുറഹ്മാൻ തിങ്കളാഴ്ച മലപ്പുറത്ത് അടിയന്തരയോഗം വിളിച്ചിട്ടുണ്ട്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൻ്റെ വികസനത്തിനായി സ്ഥലമേറ്റെടുക്കുന്നത് വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം. ഇതിനായി ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.അബ്ദുറഹ്മാനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ഇതിനു പിന്നാലെ മന്ത്രി അബ്ദുറഹ്മാൻ തിങ്കളാഴ്ച മലപ്പുറത്ത് അടിയന്തരയോഗം വിളിച്ചിട്ടുണ്ട്. കരിപ്പൂർ വിമാനത്തവാളത്തിലെ റൺവേയുടെ നീളം വർധിപ്പിക്കാതെ വലിയ വിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കാനാവില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ നേരത്തെ സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് കരിപ്പൂരിൽ വലിയ വിമാനങ്ങൾ ഇറങ്ങാൻ വേണ്ടി അതിവേഗം ഭൂമി ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങിയത്.റൺവേ വികസനത്തിന് വ്യോമയാന മന്ത്രാലയം 18 ഏക്കർ ഭൂമിയാണ് ആവശ്യപ്പെട്ടിരുന്നത്
