Asianet News MalayalamAsianet News Malayalam

മാത്യുകുഴല്‍നാടനെ അപകീര്‍ത്തിപെടുത്തിയിട്ടില്ല,വക്കീല്‍നോട്ടീസിന്‍റെ മറുപടിയില്‍ നിലപാട് മാറ്റി സിഎന്‍മോഹനന്‍

Kmnp ക്ക് ദുബൈയിൽ അടക്കം ഓഫീസുണ്ടായിരുന്നു എന്നായിരുന്നു മുൻ ആക്ഷേപം.കള്ളപ്പണം വെളുപ്പിക്കാൻ മാത്യു നിയമ സ്ഥാപനത്തെ ഉപയോഗിച്ചു എന്നും ആരോപിച്ചിരുന്നു

 CN mohanan replies to legal notice of Mathew kuzhalnadan
Author
First Published Sep 28, 2023, 9:25 AM IST

തിരുവനന്തപുരം: മാത്യു കുഴല്‍നാടനെതിരായ ആരോപണത്തില്‍ നിലപാട് മാറ്റി സിപിഎം എറണാകുളം ജില്ല സെക്രട്ടറി സി.എന്‍.മോഹനൻ മാത്യു കുഴൽനാടന്‍റെ  കമ്പനിക്ക് എതിരെ ഒന്നും പറഞ്ഞില്ലെന്നു മോഹനൻ വ്യക്തമാക്കി.വക്കീല്‍ നോട്ടിസിനാണ് എറണാകുളം ജില്ല സെക്രട്ടറിയുടെ മറുപടി.വാർത്ത സമ്മേളനത്തിൽ മോഹനൻ മാത്യുവിന്‍റെ സ്ഥാപനത്തിനെതിരെ  നിരവധി ആരോപണം ഉന്നയിച്ചിരുന്നു.പറഞ്ഞത് മാത്യുവിന്‍റെ  ഭൂമിയുടെ കാര്യം മാത്രം എന്നാണ് മറുപടിയിൽ വിശദീകരിച്ചിരിക്കുന്നത്.KMNPയെ അപകീർത്തിപെടുത്തിയിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു.

 </p>

മാത്യുവിന്  ദുബൈയിൽ അടക്കം ഓഫീസുണ്ടായിരുന്നു എന്നായിരുന്നു മുൻ ആക്ഷേപം.കള്ളപ്പണം വെളുപ്പിക്കാൻ മാത്യു നിയമസ്ഥാപനത്തെ ഉപയോഗിച്ചു എന്നും ആരോപിച്ചിരുന്നു.നിയമനടപടിയുമായിമുന്നോട്ട് പോകും എന്ന മാത്യുവിന്‍റെ നിലപാടിന്‍റെ പശ്ചാത്തലത്തിലാണ് സി.എന്‍.മോഹനന്‍ വിശദീകരണവുമായി രംഗത്ത് വന്നത്. എന്നാല്‍ അധിക്ഷേപിച്ച് കീഴ്പെടുത്താന്‍ ശ്രമിക്കുന്നത് സിപിഎം ശൈലിയാണെന്ന് മാത്യു കുഴല്‍നാ‍ടന്‍ പ്രതികരിച്ചു. എല്ലാം ജനങ്ങള്‍ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു

 

Follow Us:
Download App:
  • android
  • ios