Asianet News MalayalamAsianet News Malayalam

ചന്ദ്രനഗർ ബാങ്ക് കൊള്ള; മഹാരാഷ്ട്ര സ്വദേശി പിടിയില്‍, പ്രതി പാലക്കാട്ട് കഴിഞ്ഞത് 1 മാസം

കഴിഞ്ഞ മാസം 26നാണ് മരുതറോഡ് റൂറൽ ക്രഡിറ്റ് സൊസൈറ്റിയിൽ കവർച്ച നടത്തിയത്. ഏഴരക്കിലോ സ്വർണ്ണവും പതിനെണ്ണായിരം രൂപയുമാണ് കവർന്നത്.

co operative bank in palakkad accused arrested
Author
Palakkad, First Published Aug 14, 2021, 11:35 AM IST

പാലക്കാട്: പാലക്കാട് ചന്ദ്രാനഗറിലെ ബാങ്ക് കവർച്ച കേസില്‍ പ്രതി പിടിയിലായെന്ന് പൊലീസ്. മഹാരാഷ്ട്രയിലെ സത്താറ സ്വദേശി നിഖിൽ അശോക് ജോഷിയാണ് പിടിയിലായത്. ബാങ്കിന് സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിലൂടെയാണ് പ്രതിയിലേക്ക് എത്തിയത്. നിരവധി മോഷണ കേസുകളിൽ പ്രതിയായ ഇയാള്‍ മോഷണത്തിനായി ഒരു മാസത്തോളം പാലക്കാട് താമസിച്ചുവെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ മാസം 26നാണ് മരുതറോഡ് റൂറൽ ക്രഡിറ്റ് സൊസൈറ്റിയിൽ കവർച്ച നടത്തിയത്. ഏഴരക്കിലോ സ്വർണ്ണവും പതിനെണ്ണായിരം രൂപയുമാണ് കവർന്നത്. പ്രതി നിഖിൽ ഒറ്റയ്ക്കാണ് മോഷണം നടത്തിയതെന്ന് പാലക്കാട് എസ് പി ആർ വിശ്വനാഥ് പറഞ്ഞു. മോഷണത്തിനായി ജൂലൈയിൽ പ്രതി കേരളത്തിലെത്തി. ബാങ്കിന് ഒരു കിലോമീറ്റർ ചുറ്റളവിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധന നടത്തിയത്തിലൂടെയാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. മോഷണം നടത്തിയ സ്വർണ്ണം സത്തറയിലെ വിവിധ വ്യക്തികൾക്ക് കൈമാറിയെന്നും സഹകരണ ബാങ്കുകളെയാണ് പ്രതി ലക്ഷ്യമിട്ടതെന്നും എസ് പി ആർ വിശ്വനാഥ് മാധ്യമങ്ങളോട് പറഞ്ഞു. സാഹസികമായാണ് മഹാരാഷ്ട്രയിൽ നിന്നും പ്രതിയെ പിടികൂടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios