ബോട്ടിലുണ്ടായിരുന്ന എട്ട് പേരെ ചോദ്യം ചെയ്യുന്നു. 

അഴീക്കോട്: മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് ബോട്ട് അഴീക്കോട് കോസ്റ്റല്‍ പൊലീസ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന എട്ട് പേരെ ചോദ്യം ചെയ്യുന്നു. ശ്രീലങ്കന്‍ വംശജരായ പതിനഞ്ചോളം പേര്‍ കേരള തീരം വഴി പാകിസ്ഥാനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസും കോസ്റ്റ്ൽ പൊലീസും രഹസ്യാന്വേഷണ ഏജൻസികളും തീരമേഖലയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാ​ഗമായി നടത്തിയ പരിശോധനയിലാണ് തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച മത്സ്യബന്ധനബോട്ട് പിടികൂടിയത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona