Asianet News MalayalamAsianet News Malayalam

ഫ്ലാറ്റ് പീഡന കേസ്; മാർട്ടിൻ ജോസഫിനെ തൃശൂരിൽ എത്തിച്ച് തെളിവെടുത്തു

പ്രതി ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലും കൊണ്ടുവന്നു. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരെ നേരത്തെ പിടികൂടിയിരുന്നു. യുവതിയുടെ പരാതിയ്ക്ക് ശേഷം മുങ്ങിയ മാർട്ടിനെ കിരാലൂരിൽ നിന്നാണ് പിടികൂടിയത്.
 

cochin flat torture case  martin joseph was brought to thrissur and evidence was taken
Author
Thrissur, First Published Jun 17, 2021, 3:05 PM IST

തൃശ്ശൂർ: കൊച്ചിയിലെ ഫ്ളാറ്റിൽ യുവതിയെ പൂട്ടിയിട്ട് പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മാർട്ടിൻ ജോസഫിനെ തൃശൂരിൽ എത്തിച്ച് തെളിവെടുത്തു. പ്രതി ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലും കൊണ്ടുവന്നു. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരെ നേരത്തെ പിടികൂടിയിരുന്നു. യുവതിയുടെ പരാതിയ്ക്ക് ശേഷം മുങ്ങിയ മാർട്ടിനെ കിരാലൂരിൽ നിന്നാണ് പിടികൂടിയത്.

തൃശൂരിലേക്ക് രക്ഷപെടുന്നതിന് മുൻപ് മാർട്ടിൻ ഒളിവിൽ താമസിച്ച കാക്കനാട്ടെ ഫ്ലാറ്റിൽ ഉള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. മാർട്ടിൻ താമസിച്ച ഫ്ലാറ്റിന് തൊട്ടു സമീപത്തെ ഫ്ലാറ്റിൽ ഉള്ളവരുടെയും കെയർ ടേക്കർ, സെക്യൂരിറ്റി എന്നിവരുടെയും മൊഴി രേഖപ്പെടുത്തി. മാർട്ടിനെക്കുറിച്ചുള്ള വിശദാംശങ്ങളും ഫ്ലാറ്റിന്റെ ഉടമയായ സുഹൃത്തിനെ കുറിച്ചുള്ള വിവരങ്ങളുമാണ്  ചോദിച്ചറിഞ്ഞത്. 

അത്യാഡംബര ജീവിതം നയിച്ചിരുന്ന മാർട്ടിന് ഇതിനായുള്ള പണം എവിടെനിന്ന് കിട്ടിയെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിയാൻ ഇയാൾക്ക് അക്കൗണ്ടുകളുള്ള ബാങ്കുകൾക്ക് പൊലീസ് നോട്ടീസ് നൽകി. യുവതിയെ മാർട്ടിൻ ക്രൂരമായി പീഡിപ്പിച്ചത് കഞ്ചാവ് ഉപയോഗിച്ച ശേഷമാണെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇക്കാര്യം കൂടി മുൻനിർത്തിയാണ് തെളിവ് ശേഖരണം.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios