കോടഞ്ചേരി: കോഴിക്കോട് കോടഞ്ചേരിയിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു. മലപ്പുറം തിരൂർ ആലത്തൂർ സ്വദേശി സൽമാൻ ഫാരിസ് (20)ആണ് മുങ്ങി മരിച്ചത്. കോഴിക്കോട് ഫാറൂഖ് കോളേജിൽ ബിഎസ്‍സി വിദ്യർത്ഥിയാണ് സല്‍മാന്‍. ആറുപേരടങ്ങുന്ന സംഘം വൈകിട്ട് നാലുമണിയോടെയാണ് വെള്ളച്ചാട്ടം കാണാനായി എത്തിയത്.