തിരുവനന്തപുരം: തിരുവനന്തപുരം പൊഴിയൂരിൽ വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തതായി പരാതി. ജില്ലാ മെഡിക്കൽ ഓഫീസറുടെ പരാതിയിൽ പൊഴിയൂർ പൊലീസ് കേസെടുത്തു.

പൊഴിയൂരിൽ നിന്ന് മറ്റ് തീരങ്ങളിലേക്ക് മൽസ്യബന്ധനത്തിന് പോയ ഇരുന്നൂറിലധികം മൽസ്യതൊഴിലാളികൾക്ക് വ്യാജ കൊവിഡ് സർട്ടിഫിക്കറ്റ് നൽകിയെന്നാണ് സംശയം. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ വ്യാജ സീൽ പതിച്ചായിരുന്നു സർട്ടിഫിക്കറ്റുകളുടെ വിതരണം.