തിരുവനന്തപുരം:  ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് അനിൽ അക്കര എംഎൽഎയ്ക്കും ഒരു വാർത്താ ചാനലിനുമെതിരെ മന്ത്രി എസി മൊയ്തീൻ നൽകിയ അപകീർത്തി കേസിൽ മന്ത്രിയുടെ മൊഴി കോടതി രേഖപ്പെടുത്തി. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ആണ് മൊഴി രേഖപ്പെടുത്തിയത്. 

വടക്കാഞ്ചേരിയിൽ യുഎഇ റെഡ്‌ക്രസന്റ്‌ ഭവനരഹിതർക്കായി സൗജന്യമായി നിർമിച്ചുനൽകുന്ന ഫ്ളാറ്റിൻെറപേരിൽ  അഴിമതിയാരോപണം ഉന്നയിച്ചതിനായിരുന്നു  മന്ത്രി എ സി മൊയ്‌തീൻ പരാതി നൽകിയത്.

രാഷ്ട്രീയ വിരോധംമൂലം കരുതിക്കൂട്ടി അപവാദം പ്രചരിപ്പിക്കുകയാണ്‌ എന്നാണ് എസി മൊയ്തീന്റെ ആരോപണം. സാക്ഷി മൊഴിയെടുക്കാനായി  കേസ്‌ ഡിസംബർ 21 ലേക്ക്‌ മാറ്റി.