തിരുവനന്തപുരം: എൻഫോഴ്സ്മെന്‍റ്  ഡയറക്ട്രേറ്റിനെതിരെ അവകാശ ലംഘന ഹര്‍ജി നൽകാനൊരുങ്ങി സിപിഎം. എം സ്വരാജ് എംഎൽഎ ആണ് നോട്ടീസ് നൽകുക. നിയമസഭയിൽ വക്കും മുൻപ് സിഎജി റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ കുറിച്ച് അന്വേഷണം നടക്കുന്നത് അവകാശ ലംഘനമെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്.