മലപ്പുറം: പൊന്നാനിയിൽ പൊലീസ് യുവാവിനെ മർദ്ദിച്ചെന്ന് പരാതി. പൊന്നാനി എസ് ഐക്കെതിരെയാണ് അച്ചടക്ക നടപടി. എസ്ഐ ബേബിച്ചനെ താനൂർ കണ്ട്രോൾ റൂമിലേക്ക്‌ സ്ഥലം മാറ്റി. പൊന്നാനി സ്വദേശി നജ്മുദീനാണ് മർദ്ദനമേറ്റത്. ഇതേ സംഭവത്തിന്‌ അനീഷ് പീറ്റർ എന്ന പൊലീസ് ഉദ്യോഗസ്ഥനെ രണ്ട് ദിവസം മുമ്പ് സസ്‌പെൻഡ് ചെയ്തിരുന്നു.