നെല്ലിമൂട് സ്വദേശിയായ  ബിജുവിനെതിരെ ബന്ധുവായ യുവതിയാണ് പരാതി നല്‍കിയത്

തിരുവനന്തപുരം: തൃശ്ശൂർ പൊലീസ് അക്കാദമിയിലെ ട്രെയിനി എസ്ഐയ്ക്കെതിരെ പീഡന പരാതി. നെല്ലിമൂട് സ്വദേശിയായ ബിജുവിനെതിരെ ബന്ധുവായ യുവതിയാണ് പരാതി നല്‍കിയത്. 24കാരിയെ 16 വയസ്സ് മുതൽ ബിജു സ്നേഹം നടിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. യുവതിയുടെ പരാതിയില്‍ നെയ്യാറ്റിന്‍കര പൊലീസ് അന്വേഷണം തുടങ്ങി.