Asianet News MalayalamAsianet News Malayalam

ഡോക്ടർമാർക്ക് സ്റ്റൈപെന്‍റ് വൈകുന്നെന്ന് പരാതി; ഫണ്ട് പാസ്സാകുന്നതിലെ കാലതാമസമാണ് കാരണമെന്ന് ആരോ​ഗ്യവകുപ്പ്

സംസ്ഥാനത്ത് നാല് ആശുപത്രികളിലായി നാൽപ്പത് ഡിഎൻബി സ്പെഷ്യലൈസ്ഡ് കോഴ്സ് ചെയ്യുന്ന പിജി ഡോക്ടർമാരാണുള്ളത്. കേന്ദ്രസർക്കാറിന്‍റെ മേൽനോട്ടത്തിലാണ് പഠനമെങ്കിലും കേരളത്തിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഇവർക്ക് സ്റ്റൈപെന്‍റ് നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. 

Complaint to doctors about stipend delay
Author
Trivandrum, First Published Jul 1, 2021, 10:34 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഡിഎൻബി പിജി ഡോക്ടർമാർക്ക് സ്റ്റൈപെന്‍റ് വൈകുന്നെന്ന് പരാതി. കേരളത്തിലെ നാൽപ്പതോളം വരുന്ന ഡിഎൻബി പിജി ഡോക്ടർമാർക്കാണ് നാലുമാസമായി സ്റ്റൈപെന്‍റ് മുടങ്ങിയത്. പ്ലാൻ ഫണ്ട് പാസാവുന്നതിലെ കാലതാമസമാണ് സ്റ്റൈപെന്‍റ് മുടങ്ങിയതിനുള്ള കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.

സംസ്ഥാനത്ത് നാല് ആശുപത്രികളിലായി നാൽപ്പത് ഡിഎൻബി സ്പെഷ്യലൈസ്ഡ് കോഴ്സ് ചെയ്യുന്ന പിജി ഡോക്ടർമാരാണുള്ളത്. കേന്ദ്രസർക്കാറിന്‍റെ മേൽനോട്ടത്തിലാണ് പഠനമെങ്കിലും കേരളത്തിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന ഇവർക്ക് സ്റ്റൈപെന്‍റ് നൽകേണ്ടത് സംസ്ഥാന സർക്കാരാണ്. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യകേന്ദ്രം, എറണാകുളം ജനറൽ ആശുപത്രി, തിരുവനന്തപുരം ജനറൽ ആശുപത്രി, ഊളംമ്പാറ മാനസികാരോഗ്യകേന്ദ്രം, പാലക്കാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് സംസ്ഥാനത്ത് ഡിഎൻബി പിജി ഡോക്ടർമാരുള്ളത്. ഇവർക്ക് നാല് മാസമയി സ്റ്റൈപെന്‍റ് കിട്ടിയിട്ട്.

കൊവിഡ് ഡ്യൂട്ടിയടക്കമുള്ള പിജി ഡോക്ടർമാർക്ക് നാലുമാസമായി സ്റ്റൈപെന്‍റ് കിട്ടാത്തത് വലിയ പ്രതിസന്ധിയാണ്. നിലവിൽ കോഴ്സ് ഫീസായി ഒന്നരലക്ഷത്തോളം രൂപ അടയ്ക്കാനുണ്ട്. മാസം കിട്ടുന്ന സ്റ്റൈപെന്‍റ് കൂടി മുടങ്ങിയതോടെ ഫീസ് അടയ്ക്കാൻ കഴിയാത്ത അവസ്ഥയാണ് പലർക്കും. സർക്കാരിന് കീഴിൽ ജോലി ചെയ്യുന്ന മറ്റ് പിജി ഡോക്ടർമാർക്ക് യഥാസമയം സ്റ്റൈപെന്‍റ് നൽകുന്നുണ്ടെന്നും തങ്ങളോട് മാത്രമാണ് അവഗണനയെന്നുമാണ് ഇവരുടെ പരാതി. 

മാത്രവുമല്ല, മറ്റ് ഡോക്ടർമാർക്ക് സ്റ്റൈപെന്‍റ് വർധന കൃത്യമായി നടക്കുന്നുണ്ടെന്നും ഡിഎൻബി വിദ്യാർത്ഥികൾക്ക് അതും നിഷേധിക്കുകയാണെന്നും ഡോക്ടർമാർ ആരോപിക്കുന്നു. പല തവണ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മടക്കാറാണ് പതിവെന്നും ഡോക്ടർമാർ പറയുന്നു. എന്നാൽ പ്ലാൻ ഫണ്ട് പാസാവുന്നതിലെ കാലതാമസമാണ് സ്റ്റൈപന്‍റ് നൽകുന്നതിലെ തടസ്സമെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിശദീകരണം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios