കാസർകോട്: തദ്ദേശതെരഞ്ഞെടുപ്പിന് പിന്നാലെ കാസർകോട് ഡിസിസിയിൽ പൊട്ടിത്തെറി. നിലവിലെ ഡിസിസി അധ്യക്ഷൻ ഹക്കീം കുന്നിലിനെ അടിയന്തരമായി മാറ്റണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ഒരു വിഭാഗം കോൺ​ഗ്രസ് നേതാക്കൾ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് കത്ത് നൽകി. 

കെപിസിസി സെക്രട്ടറിമാരും എക്സിക്യൂട്ടീവ് അം​ഗങ്ങളുമാണ് താരീഖ് അൻവറിന് കത്ത് നൽകിയത്. തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺ​ഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെന്നും കോൺ​ഗ്രസിൻ്റെ പ്രവർത്തകർ ബിജെപിയിലേക്ക് ഒഴുകുകയാണെന്നും കത്തിൽ നേതാക്കൾ ആരോപിക്കുന്നു. ഹക്കീമിനെ മാറ്റി എത്രയും പെട്ടെന്ന് പുതിയ ഡിസിസി പ്രസിഡന്റിനെ നിയമിക്കണമെന്നും ജില്ലയിലെ നേതാക്കൾ ആവശ്യപ്പെടുന്നു