കോട്ടയം: കുറുവിലങ്ങാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷം. നിരവധി വീടുകൾക്ക് നേരെ ആക്രമണമുണ്ടായി. കുറുവിലങ്ങാട് എട്ടാം വാർഡിൽ സിപിഎം സ്ഥാനാർത്ഥിക്കെതിരെ സ്വതന്ത്രൻ മത്സരിച്ചത് തർക്കത്തിനിടയാക്കിയിരുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മില്‍ ഇന്ന് വൈകിട്ട് സംഘര്‍ഷമുണ്ടാവുകയായിരുന്നു.