കോട്ടയം ഗാന്ധി സ്ക്വയറില്‍ നടന്ന പ്രതിഷേധത്തില്‍ 50ല്‍ അധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പ്രതിഷേധം ഉദ്ഘാടനം നടന്നത്. 

കോട്ടയം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം കടുപ്പിച്ച് കോണ്‍ഗ്രസും ബിജെപിയും. സംസ്ഥാന വ്യാപകമായാണ് കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ നടക്കുന്നത്.

കൊല്ലത്തും കോട്ടയത്തും ഇടുക്കിയിലും കൊവിഡ് ചട്ടങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ് പ്രതിഷേധത്തിനിറങ്ങി. വിവിധയിടങ്ങളില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. 

കോട്ടയം ഗാന്ധി സ്ക്വയറില്‍ നടന്ന പ്രതിഷേധത്തില്‍ 50ല്‍ അധികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പ്രതിഷേധം ഉദ്ഘാടനം നടന്നത്.

എസ് പി ഓഫീസിലേക്ക് നടന്ന യുമോര്‍ച്ച മാര്‍ച്ചിലും അന്‍പതിലധികം പേര്‍ പങ്കെടുത്തിരുന്നു. കൊവിഡ് ചട്ടങ്ങള്‍ പ്രതിഷേധക്കാര്‍ മറികടന്നെങ്കിലും പൊലീസ് ഇവരെ പിരിച്ച് വിടാന്‍ തയ്യാറായില്ല.