ചാണ്ടിയെ അനുകൂലിച്ച് പാർട്ടിക്കെതിരെ സംസാരിച്ചെന്നതാണ് അഖിലിനെതിരായ കുറ്റം.  

തിരുവനന്തപുരം : ചാണ്ടി ഉമ്മനെ അനുകൂലിച്ച യൂത്ത് കോൺഗ്രസ് നേതാവ് ജെ എസ് അഖിലിനെതിരെ പാർട്ടി നടപടി. മാധ്യമ വിഭാഗം പാനലിൽ നിന്ന് ഒഴിവാക്കി. ചാണ്ടി ഉമ്മൻ വിഷയത്തിൽ അനുമതിയില്ലാതെ പങ്കെടുത്തതിനാണ് നടപടി. ചാണ്ടിയെ അനുകൂലിച്ച് പാർട്ടിക്കെതിരെ സംസാരിച്ചെന്നതാണ് അഖിലിനെതിരായ കുറ്റം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതിനിടെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ നിന്നുളള ഒറ്റക്കുള്ള ചിത്രം ചാണ്ടി ഉമ്മൻ എംഎൽഎ പങ്ക് വെച്ചു. പാലക്കാട്‌ ഉപതിരഞ്ഞെടുപ്പ് പ്രചരണത്തിലെ അതൃപ്തി പരസ്യമാക്കി ചാണ്ടി ഉമ്മൻ നേരത്തെ രംഗത്തെത്തിയിരുന്നു. എല്ലാവർക്കും ചുമതലകൾ നൽകിയപ്പോൾ തനിക്ക് ചുമതല തന്നില്ലെന്നായിരുന്നു ചാണ്ടി ഉമ്മന്റെ തുറന്ന് പറച്ചിൽ. പാർട്ടി പുനഃസംഘടനയില്‍ യുവാക്കൾക്ക് പ്രാതിനിധ്യം കിട്ടണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടിരുന്നു. 

കെ സുധാകരൻ കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തു നിന്നും മാറണം എന്ന അഭിപ്രായം ഇല്ല. അത് ചർച്ച ചെയ്യാൻ പോലും പാടില്ല. എല്ലാവരെയും ചേർത്തുപിടിച്ചു കൊണ്ടുപോകണമെന്നുമാണ് ചാണ്ടി ഉമ്മൻ മാധ്യമങ്ങൾക്ക് മുന്നിൽ ആവശ്യപ്പെട്ടത്. ചാണ്ടി ഉമ്മന്റെ നിലപാടിനെ പ്രത്യക്ഷമായും പരോക്ഷമായും പിന്തുണച്ച്‌ മുതിർന്ന നേതാക്കളായ കെ മുരളീധരനും തിരുവഞ്ചൂർ രാധാകൃഷ്‌ണനും രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു. വിഡി സതീശനെതിരെ കോൺഗ്രസിൽ ഒരു വിഭാഗം അതൃപ്തിയിലാണെന്ന വിലയിരുത്തലാണ് മുതിർന്ന നേതാക്കൾ ചാണ്ടിയെ അനുകൂലിച്ച് രംഗത്തെത്തിയതിനെ വിലയിരുത്തപ്പെടുന്നത്.

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറാൻ ഒരു ചർച്ചയും ഇപ്പോഴില്ല, എല്ലാം മാധ്യമ സൃഷ്ടിയെന്ന് കെസുധാകരന്‍

YouTube video player