ഇതിനിടെ പഞ്ചാബ് കോൺ​ഗ്രസിൽ അതൃപ്തി പുകയുകയാണെന്നാണ് സൂചന. മുൻ പിസിസി അധ്യക്ഷൻ സുനിൽ ജാഖർ പ്രതിഷേധവുമായി രം​ഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലെ അതൃപ്തി രാഹുൽ ഗാന്ധിയേയും, പ്രിയങ്ക ഗാന്ധിയേയും നേരിൽ കണ്ടറിയിക്കുകയായിരുന്നു

ദില്ലി: പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിനെതിരെ നിലപാട് കടുപ്പിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് നീക്കം. അമരീന്ദർ സിംഗിൻ്റെ വിശ്വസ്തരെ പുതിയ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയേക്കും. അനുനയ നീക്കങ്ങൾ തൽക്കാലം വേണ്ടെന്നും പാർട്ടി നിർദേശം നൽകിയിട്ടുണ്ട്. 

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റിയതിന് പിന്നാലെ കോൺ​ഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ക്യാപ്റ്റൻ അമരീന്ദ‍ർ സിം​ഗ് രം​ഗത്തെത്തിയിരുന്നു. പിസിസി അധ്യക്ഷനായ നവജ്യോത് സിദ്ദു വരാനാരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിക്കില്ലെന്ന് ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ ക്യാപ്റ്റൻ രാഹുൽ ​ഗാന്ധിക്കും പ്രിയങ്കാ ​ഗാന്ധിക്കും രാഷ്ട്രീയ അനുഭവ പരിചയമില്ലെന്നും പൊട്ടിത്തെറിച്ചു. 

ഇതിനിടെ പഞ്ചാബ് കോൺ​ഗ്രസിൽ അതൃപ്തി പുകയുകയാണെന്നാണ് സൂചന. മുൻ പിസിസി അധ്യക്ഷൻ സുനിൽ ജാഖർ പ്രതിഷേധവുമായി രം​ഗത്തെത്തി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിലെ അതൃപ്തി രാഹുൽ ഗാന്ധിയേയും, പ്രിയങ്ക ഗാന്ധിയേയും നേരിൽ കണ്ടറിയിക്കുകയായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona