മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കോൺഗ്രസ് നേതാവ്
മഹിളാ കോൺഗ്രസ് പറവൂരിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസ് നേതാവിന്‍റെ അധിക്ഷേപം. പ്രസംഗത്തിനിടെ മുഖ്യമന്ത്രിയെ പൂരം കലക്കി വിജയനെന്നും വിളിച്ചു
കൊച്ചി: മുഖ്യമന്ത്രിക്കെതിരെ അധിക്ഷേപ പരാമർശങ്ങളുമായി കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ്. പിണറായി പരനാറിയെന്ന് വിളിച്ചാണ് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധിക്ഷേപിച്ചത്. പിണറായി കോവർ കഴുതയെന്നും പ്രസംഗത്തിനിടെ പരാമർശിച്ചു. മഹിളാ കോൺഗ്രസ് പറവൂരിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിക്കെതിരായ കോൺഗ്രസ് നേതാവിന്‍റെ അധിക്ഷേപം. പ്രസംഗത്തിനിടെ മുഖ്യമന്ത്രിയെ പൂരം കലക്കി വിജയനെന്നും വിളിച്ചു. മാനവും അഭിമാനവും ആത്മാഭിമാനവും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ചേനേയെന്നും ഷിയാസ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം