മുസ്ലീം സമുദായത്തിന്റെ ആനുകൂല്യങ്ങളിൽ കുറവ് വരില്ലെന്ന സർക്കാർ നിലപാടിനെയാണ് സ്വാഗതം ചെയ്തതെന്ന് സതീശൻ യോഗത്തിൽ വിശദീകരിച്ചു.

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫിൽ സമവായം. മുസ്ലീങ്ങൾക്കുള്ള ആനുകൂല്യങ്ങളില്‍ കുറവ് വരുത്തരുതെന്നും ക്രൈസ്തവ വിഭാഗങ്ങൾക്ക് പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കണമെന്നും യുഡിഎഫ് ആവശ്യപ്പെടും. ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാർ നിലപാട് വി ഡി സതീശൻ സ്വാഗതം ചെയ്തതോടെയാണ് ലീഗുമായി തർക്കം തുടങ്ങുന്നത്. പ്രതിപക്ഷ നേതാവിന്റെ നിലപാട് ലീഗ് തള്ളിയതോടെ ഭിന്നത പരസ്യമായി.

Add Asianetnews as a Preferred SourcegooglePreferred

ജനസംഖ്യാനുപാതികമായി ക്രൈസ്തവർക്ക് സ്കോളർഷിപ്പ് വേണമെന്ന് ജോസഫും പറഞ്ഞതോടെ കോൺഗ്രസ് വെട്ടിലായി. തുടർന്നാണ് ഏകീക്രത നിലപാട് സ്വീകരിക്കാൻ അടിയന്തിര യുഡിഎഫ് നേതൃയോഗം ചേർന്നത്.മുസ്ലീം സമുദായത്തിന്‍റെ ആനുകൂല്യങ്ങളിൽ കുറവ് വരില്ലെന്ന സർക്കാർ നിലപാടിനെയാണ് സ്വാഗതം ചെയ്തതെന്ന് സതീശൻ യോഗത്തിൽ വിശദീകരിച്ചു.

തുടർന്ന് നേരത്തെ സർവകക്ഷി യോഗത്തിലെടുത്ത നിലപാട് ശക്തമായി ഉന്നയിക്കാൻ തീരുമാനിച്ചു. സതീശന്റെ വിശദീകരണത്തോടെ വിവാദം അവസാനിപ്പിക്കാൻ നേതാക്കൾ ധാരണയായി. യോഗം കഴിഞ്ഞ് ലിഗ് നേതാക്കളും വി ഡി സതീശനും ഒരുമിച്ച് പുറത്തിറങ്ങി ആശയക്കുഴപ്പം പരിഹരിച്ചുവെന്ന് വിശദീകരിക്കുകയും ചെയ്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.