Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം നാളെ ഗതാഗതത്തിനായി തുറന്ന് നൽക്കും

ഉദ്യോഗസ്ഥ രാഷ്ട്രീയ അഴിമതിയുടെ നേർസാക്ഷ്യമാണ് പാലാരിവട്ടം പാലം. മാസങ്ങൾ നീണ്ട രാഷ്ട്രീയ കോലഹളകൾക്കും നിയമ പേരാട്ടതിനും ഒടുവിൽ പാലം നാളെ തുറക്കുകയാണ്. 

constructed palarivattom bridge will open for traffic Sunday onwards
Author
Palarivattom, First Published Mar 6, 2021, 2:39 AM IST

കൊച്ചി: രാഷ്ട്രീയ കോലഹലങ്ങൾക്കും വിവാദങ്ങൾക്കും വഴി വെച്ച പാലാരിവട്ടം പാലം നാളെ ഗതാഗതത്തിനായി തുറന്ന് നൽക്കും അഞ്ചരമാസം കൊണ്ടാണ്  ഡിഎംആർസി  പുനർനിർമ്മാണം പൂർത്തിയാക്കിയത്. ഗതാഗതക്കുരുക്കില്‍ നട്ടം തിരയുന്ന നാട്ടുകാര്‍ക്ക്  വലിയ ആശ്വാസമാക്കും പാലരിവട്ടം പാലം.

ഉദ്യോഗസ്ഥ രാഷ്ട്രീയ അഴിമതിയുടെ നേർസാക്ഷ്യമാണ് പാലാരിവട്ടം പാലം. മാസങ്ങൾ നീണ്ട രാഷ്ട്രീയ കോലഹളകൾക്കും നിയമ പേരാട്ടതിനും ഒടുവിൽ പാലം നാളെ തുറക്കുകയാണ്. തെരഞ്ഞെടുപ്പ് പൊരുമറ്റ ചട്ടം ഉള്ളത്തിനാൽ ഉദ്ഘാടന ചടങ്ങില്ല. വൈകുന്നേരം  നാല് മണിക്ക് പൊതുമരാമത്ത് വകുപ്പ് ചിഫ് എഞ്ചീനീയർ ഗതാഗതത്തിനായി പാലം തുറന്ന് നൽക്കും.പലാരിവട്ടത്തെ ഗതാഗതാ കുരുക്കിന്  പാലം പരിഹാരമാക്കുമെന്നാണ് പ്രതിക്ഷ.

ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് 47.74 കോടി രൂപയ്ക്ക് പണിത പാലത്തിന്‍റെ തുണുകളിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് പാലം പുനർനിർമിക്കാൻ തിരുമാനിച്ചത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 28- നാണ് പാലത്തിന്‍റെ  പുനർ നിർമ്മണം  തുടങ്ങിയത്. 18.76 കോടി രൂപ ചെലവിൽ മെയ് മാസത്തിൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. 

എന്നാൽ 158 ദിവസം കൊണ്ട് റെക്കോർഡ് വേഗത്തിലാണിപ്പോൾ കരാർ ഏറ്റെടുത്ത ഡിഎആർ സിയും  ഊരാളുങ്കൽ ലേബർ സൊസൈറ്റിയും ചേര്‍ന്ന് പണി പൂര്‍ത്തിയാക്കിയത്. പാലാരിവട്ടം പാലം വീണ്ടും തുറക്കുന്നത്  നിയമസഭായതെരഞ്ഞെടുപ്പിന് തൊട്ടുമുന്പ്.

Follow Us:
Download App:
  • android
  • ios